തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലും വില്‍പ്പനയില്‍ ഇടിവ് നേരിട്ട് ആപ്പിള്‍. നടപ്പ് പാദത്തിലും കമ്പനിയുടെ വില്‍പ്പന ഇടിയുമെന്ന സൂചനകളാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ലാപ്പ്ടോപ്പുകളുടെയും ഡിമാന്‍ഡ് കുറയുന്ന പൊതു ട്രെന്‍ഡാണ് ആപ്പിളിനും തിരിച്ചടിയായിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 1.4% വനരുമാന ഇടിവ് നേരിട്ടിരുന്നു. ഇനിയും താഴ്ച തുടര്‍ന്നാല്‍ അത്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി 2 ദശകത്തില്‍ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും അത്.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആപ്പിളിന്റെ ഓഹരി വില വെള്ളിയാഴ്ച 181.99 ഡോളര്‍ ആയി താഴ്ന്നു. 4.8% ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മോശമായ പ്രതിദിന ഇടിവാണിത്.