യുവതലമുറയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍ മുതല്‍ ഇലക്ട്രോണിക് ഷെല്‍ഫ് ലേബലുകള്‍ വരെയുള്ള സമകാലികവും സാങ്കേതിക ഉപയോഗപ്പെടുത്തിയുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി രാജ്യത്തെമ്പാടുമുള്ള ട്രെന്‍ഡ് ഫാഷന്‍ സ്റ്റോറുകള്‍ നവീകരിക്കാന്‍ റിലയന്‍സ് റീട്ടെയില്‍.
റിലയന്‍സ് റീട്ടെയില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയില്‍ ഏകദേശം 150 ട്രെന്‍ഡ് സ്റ്റോറുകള്‍ നവീകരിക്കും. ഫര്‍ണിച്ചറുകള്‍ മുതല്‍ ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവയില്‍ വരെ സ്റ്റോറുകള്‍ക്ക് ഒരു പുതിയ രൂപമുണ്ടാകും.
ഇന്ത്യയില്‍ ഉടനീളമുള്ള 1,100-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും 2,300-ലധികം സ്റ്റോറുകള്‍ നടത്തുന്ന ട്രെന്‍ഡ്സ് ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോര്‍ സൂററ്റില്‍ തുറന്നു.
ഭാവിയില്‍ റിലയന്‍സ് റീട്ടെയില്‍ തുറക്കുന്ന എല്ലാ പുതിയ ട്രെന്‍ഡ് സ്റ്റോറുകളും പുതിയ ഫോര്‍മാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, നഗരത്തിന്റെ ഐഡന്റിറ്റി പ്രദര്‍ശിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാര്ക്ക് പ്രത്യേക ഇടം ഉണ്ടായിരിക്കും.