എത്രവലിയ പിണക്കവും ഹൃദയം തുറന്ന ഒരു ചിരിയില്‍ അലിഞ്ഞു പോകാറില്ലേ? നല്ല ചിരിക്ക് അവശ്യം വേണ്ടത് നല്ല പല്ലുകള്‍. ആരോഗ്യവും ഭംഗിയുമുള്ള പല്ലുകളുടെ അഥവാ ചിരികളുടെ കൊച്ചിയിലെ കാത്തുസൂക്ഷിപ്പുകാരെയാണ് നാം പരിചയപ്പെടാന്‍ പോകുന്നത്. കൊച്ചിയിലെ ഡോ. പ്രശാന്ത് പിള്ളയും അദ്ദേഹത്തിന്റെ സ്മൈല്സെന്ററുമാണ് പതിറ്റാണ്ടുകളായി ആയിരങ്ങളുടെ മുഖത്ത് സന്തോഷച്ചിരി നിറയ്ക്കുന്നത്.


ആലുവക്കാരനായ കെ എസ് പിള്ള 1950 കളിലാണ് ദന്തവൈദ്യം പഠിക്കാന്‍ കൊല്‍ക്കത്തയിലെത്തുന്നത്. ഡോ. കെ എസ് പിള്ളയായി കൊച്ചിയില്‍ തിരിച്ചെത്തിയ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ആധുനിക ദന്തചികില്‍സാ കേന്ദ്രങ്ങളിലൊന്ന് ഞാറക്കലില്‍ ആരംഭിച്ചു. ആയിരക്കണക്കിന് രോഗികള്‍ക്ക് സൗഖ്യം നല്കി പ്രഗല്ഭനെന്ന് പേരെടുത്തു. 1985 ല്‍ വളഞ്ഞമ്പലത്തും ക്ലിനിക് ആരംഭിച്ചു.ഡോ. കെ എസ് പിള്ളയ്ക്കും എംപ്ലോയ്മെന്റ് സര്‍വീസസ് ജോയന്റ് ഡയറക്ടറായിരുന്ന സരസ്വതി പിള്ളയ്ക്കും മൂന്നു മക്കള്‍. മൂത്തയാളായ പ്രശാന്ത് പിള്ള പിതാവിന്റെ പാത തന്നെ തെരഞ്ഞെടുത്തു. രണ്ടാമത്തെ മകള്‍ പ്രസീത സ്കൂള്‍ അധ്യാ
പികയായി. മൂന്നാമത്തെ മകന് പ്രമോദ് 1984 ല്‍ കുടുംബത്തിന് വലിയ ആഘാതമുണ്ടാക്കി അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് കുടുംബം തങ്ങളുടെ ദന്താശുപത്രിയ്ക്ക് പ്രമോദ് ക്ലിനിക്ക് എന്ന് പേര് നല്കി.

പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത ഡോ. പ്രശാന്ത് പിള്ള അണ്ണാമലൈ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിഖ്യാതമായ ആര് എം ഡെന്റല്‍ കോളെജില്‍ നിന്ന് ദന്തവൈദ്യത്തില്‍ ബിരുദവും ഓറോ-മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും നേടി. ഓറോ-മാക്സിലോഫേഷ്യല്‍ സര്‍ജറിയിലും പെരിയോഡോണ്ടിക്സിലും ഓര്ത്തോഡോണ്ടിക്സിലും സ്വര്‍ണ മെഡല്‍ നേടിയായിരുന്നു വിജയം. കൊച്ചിയില്‍ തിരിച്ചെത്തിയശേഷം ഡോ. പ്രശാന്തിന് പിതാവായ ഡോ. കെ എസ് പിള്ളയും ഡോ. എം കെ ജയിംസും ഗുരുക്കന്മാരായി. ചിദംബരത്തെ ഓറല്‍ മാക്സിലോഫേഷ്യല്‍ സര്‍ജറി വിദഗ്ധനായ ഡോ. സി ആര് രാമചന്ദ്രന്, ആര്‍എം ഡെന്റല്‍ കോളെജിലെ ഡോ. ബി ശ്രീനിവാസന്, പ്രൊഫ. എം എഫ് ബെയ്ഗ് തുടങ്ങിയ മഹാരഥന്മാരുടെ പ്രിയ ശിഷ്യനായിരുന്നു ഡോ. പ്രശാന്ത്.
തൃശൂരില്‍ പ്രൊഫ. വര്‍ഗീസ് മാണിയുടെ മേല്‍നോട്ടത്തില്‍ ഓര്ത്തോഗ്ണാത്തിക് സര്‍ജറിയിലും പുനെയില്‍ ഡോ. പ്രേം നന്ദയുടെ കീഴില്‍ ഡെന്റല്‍ ഇംപ്ലാന്റോളജിയിലും പ്രഗല്ഭനായി ഡോ. പ്രശാന്ത്. മോണ്ടിനെഗ്രോയില്‍ നിന്നുള്ള ലോകോത്തര ബാസല്‍ ഇംപ്ലാന്റോളജി വിഗദ്ധനായ പ്രൊഫ. ഡോ. സ്റ്റെഫാന്‍ ഇദെയുടെ കീഴില്‍ ഏറ്റവും അത്യാധുനിക തലത്തിലുള്ള പരിശീലനം നേടിയിട്ടുണ്ട് ഡോ. പ്രശാന്ത്. ജര്‍മനിയിലെ ഇംപ്ലാന്റ് ഫൗണ്ടേഷന് മെന്ററും ക്ലിനിക്കല്‍ മാസ്റ്ററുമായ ഡോ. ഇദെ സ്മൈല്സെന്ററിന്റെ മെന്ററുമാണ്.


ചിരിയുടെ തുടക്കം
1995 ല്‍ വളഞ്ഞമ്പലത്ത് ക്ലിനിക്ക് സ്ഥാപിച്ച് വളരെ ലളിതമായി പ്രാക്ടീസ് ആരംഭിച്ചു. 2011 ല്‍ കടവന്ത്രയിലേക്ക് സ്ഥാപനം മാറ്റി. കൊച്ചിയില്‍ വൈറ്റിലക്കടുത്ത് പൊന്നുരുന്നിയില്‍ ‘സ്മൈല്സെന്റര്’ ആരംഭിച്ചത് 2019 ലാണ്. ഏറ്റവും അഡ്വാന്‍സ്ഡായ സമ്പൂര്‍ണ ഡെന്റോ-ഫേഷ്യല്‍ സൊലൂഷന്‍സ് ‘സ്മൈല്സെന്റര്’ ഉറപ്പാക്കുന്നു. ജര്‍മനിയിലെ ഇംപ്ലാന്റ് ഫൗണ്ടേഷന്റെ അംഗീകാരമുള്ള ലോകത്തെ ചുരുക്കം ഇംപ്ലാന്റ് സെന്ററുകളിലൊന്നാണ് സ്മൈല്സെന്റര്. ഡോ. പ്രശാന്ത് പിള്ളയും ഭാര്യയും കോസ്മെറ്റിക് ഡെന്റിസ്ട്രി വിദഗ്ധയുമായ ഡോ. ശ്രീജ പി പിള്ളയും ചേര്‍ന്നാണ് സ്ഥാപനത്തെ ലോകോത്തര നിലവാരത്തില്‍ മുന്നോട്ട് നയിക്കുന്നത്. അനുഭവ പരിചയവും നൈപുണ്യവുമുള്ള ഡോക്ടര്‍മാരുടെ വലിയ പാനലാണ് സ്മൈലിന്റെ കരുത്തോടെയുള്ള വളര്‍ച്ചയുടെ മറ്റൊരു രഹസ്യം.


എല്ലാവിധ ഡെന്റല്‍, ഫേഷ്യോമാക്സിലറി ചികില്‍സകളും നിര്‍വഹിക്കാനുള്ള അത്യാധുനിക സൗകര്യങ്ങള്‍ സ്മൈല്സെന്ററിന്റെ പ്രത്യേകതയാണ്. കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികില്‍സ വാഗ്ദാനം ചെയ്യുന്നു സ്ഥാപനം. ഡെന്റല്‍ ഇംപ്ലാന്റുകള്‍, ഓര്ത്തോഡോണ്ടിക് ട്രീറ്റ്മെന്റ്, സ്മൈല്‍ ഡിസൈനിംഗ്, സ്മൈല്‍ കറക്ഷന്, ലേസര്‍ ഡെന്റല്‍ ചികില്‍സ, ഡെന്റോ-ഫേഷ്യല്‍ ട്രോമ അഥവാ മുഖത്തെ വിവിധ ഭാഗങ്ങളിലേല്ക്കുന്ന പരിക്കുകള്‍ക്കുള്ള ചികില്‍സ, ഇത്തരം പരിക്കുകള്‍ ഭേദമാക്കാനുള്ള കോസ്മെറ്റിക് ജോ സര്‍ജറി പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം ഇവിടെ ചെയ്തുവരുന്നു.
ഏറ്റവും അഡ്വാന്‍സ്ഡായ ഇമ്മീഡിയേറ്റ് ലോഡിംഗ് ഇംപ്ലാന്റുകള്‍
ഇംപ്ലാന്റ് സര്‍ജറി കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍ പല്ലുകള്‍ ശരിയാകാന്‍ സഹായിക്കുന്ന ഏറ്റവും അഡ്വാന്‍സ്ഡായ ഇമ്മീഡിയേറ്റ് ലോഡിംഗ് ഇംപ്ലാന്റുകള്‍ സ്മൈല്സെന്റര് ചെയ്യുന്നു. എല്ലുകള്‍ കുറവായതോ ഇല്ലാത്തതോ ആയ സാഹചര്യങ്ങളിലും പ്രമേഹ രോഗികളിലും പുകവലിക്കാരിലും പോലും ഇത് സാധ്യമാണ്. ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ ഭൂരിഭാഗവും കീഹോള്‍ പ്രൊസീജറുകളായതിനാല്, ശസ്ത്രക്രിയാനന്തരം രോഗികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യുന്നു.


നൂതന സാങ്കേതികവിദ്യ
ഏറ്റവും നൂതനമായ ഡെന്റല്‍ ഇമേജിംഗ് സംവിധാനം (2ഡി ഒപിജി, 3ഡി സിബിസിടി) സ്മൈല്സെന്ററിന് സ്വന്തമാണ്. ലോകോത്തര ഡിജിറ്റല്‍ ഡെന്റല്‍ യൂണിറ്റ്നിര്മാതാക്കളായ ഫിന്‍ലന്‍ഡിലെ പാന്മെക്കാനിക്കയുടെ ഡെന്റല്‍ ഇമേജിംഗ് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ജര്‍മനിയില്‍ ഐഎഫിന്റെ ട്രെയിംനിംഗ് ലഭിച്ച സാങ്കേതിക വിദഗ്ധന്റെ മേല്‍നോട്ടത്തിലുള്ള ഡെന്റല്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നു. 3000 ചതുരശ്ര അടിയില്‍ പ്രകൃതിയോടിണങ്ങിയ രീതിയില്‍ രൂപകല്‍പ്പന ചെയ്ത കെട്ടിടം. പൂര്‍ണമായും സൗരോര്‍ജത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. റെയിന്‍ വാട്ടര്‍ ഹാര്വെസ്റ്റിനുള്ള മികച്ച സംവിധാനവും ഒരുക്കിയിരിക്കുന്നു. മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളും ക്ലിനിക്കിനോട് ചേര്‍ന്ന് ലഭ്യമാണ്.

ഹോസ്പിറ്റല്‍ ഡെന്റല്‍ വിംഗ്
അനുഭവ പരിചയമുള്ള അനസ്തെറ്റിസ്റ്റുകളും മറ്റ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റുകളും സേവനം ചെയ്യുന്ന ഹോസ്പിറ്റല്‍ ഡെന്റല്‍ വിംഗ് സ്മൈല്സെന്ററിന്റെ ഭാഗമാണ്. സര്‍ജറിയും മറ്റ് അടിയന്തര ചികില്‍സകളും ഇവിടെ നടത്തുന്നു. പല്ലുകളുമായും മുഖവുമായും ബന്ധപ്പെട്ട അടിയന്തര ചികില്‍സ വേണ്ട പരിക്കുകളുമായി എത്തുന്നവര്‍ക്കും സേവനം ഉറപ്പ്.
പ്രമുഖ ഹോസ്പിറ്റലുകളുമായി പങ്കാളിത്തം
പ്രത്യേക ചികില്‍സകള്‍ക്കായി കൊച്ചി നഗരത്തിലെ പ്രമുഖ ആശുപത്രികളും സ്മൈല്സെന്ററുമായി പങ്കാളിത്തത്തിലേര്പ്പെട്ടിരിക്കുന്നു. സറാഫ് ഹോസ്പിറ്റല്‍, റെനൈ മെഡിസിറ്റി, സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്, വെല്‍കെയര്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളുമായാണ് സഹകരണം. ഡെന്റല്‍ ഇംപ്ലാന്റ് സ്പെഷലിസ്റ്റുകള്ക്കായി സ്ഥിരമായി വര്‍ക്ക്ഷോപ്പുകള്‍ സ്മൈല്സെന്റര് സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയിലും വിദേശത്തമുള്ള ഡെന്റല്‍ സര്ജന്മാര്ക്കിടയില് വളരെ വലിയ സ്വീകാര്യതയാണ് ഈ വര്‍ക്ക്ഷോപ്പുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇവരില്‍ പലരും തങ്ങളുടെ നൈപുണ്യവും അറിവും മെച്ചപ്പെടുത്താന്‍ സ്മൈല്സെന്റര് സന്ദര്‍ശിക്കാറുണ്ട്. ഐഎഫിലെ പ്രമുഖ ഇംപ്ലാന്റോളജിസ്റ്റുകളായ ഡോ. വിവേക് ഗൗറും ഡോ. ഫൈസുര്‍ റഹ്മാനും സ്മൈല്സെന്ററിലെ വിസിറ്റിംഗ് ഇംപ്ലാന്റോളജി കണ്‍സള്‍ട്ടന്റുകളാണ്. ഡോ. പ്രശാന്തും സ്മൈല്സെന്ററിന്റെ തന്നെ ഭാഗമായ ഡോ. ബോബി ആന്റണിയും ഇംപ്ലാന്റ് ഫൗണ്ടേഷന്റെ ക്ലിനിക്കല്‍ മാസ്റ്റര്‍, മെന്റര്‍മാരാണ്.
ഡെന്റല്‍ വെക്കേഷനുകള്‍
മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത സ്മൈല്സെന്റര് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തി വരുന്നു. ഡെന്റല്‍ ഇംപ്ലാന്് സര്‍ജറി അടക്കമുള്ള ചികില്‍സകള്‍ക്കായി വിദേശികള്‍ സ്മൈലിലെത്തുന്നു. യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളില്‍ നിന്നും മറ്റ് യൂറോ
പ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് രോഗികള്‍ സ്മൈല്സെന്ററിന്റെ സേവനങ്ങള്‍ തേടി എത്തുന്നത്. മികച്ച ആയുര്‍വേദ ഫിസിഷ്യന്മാരും ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങളുമായുമുള്ള കൂട്ടുകെട്ടിലൂടെ സൗഖ്യ ചികില്‍സകളും വിദേശികള്‍ക്ക് ലഭ്യമാക്കുന്നു. കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഒരു സന്ദര്‍ശനം, ഒപ്പം പല്ലുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും… അതാണ് സ്മൈല്സെന്റര് മുന്നോട്ടുവെക്കുന്ന പാക്കേജ്.

പൊതുസമൂഹത്തിന്
വായയുടെ ശുചിത്വം സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പകരാന്‍ പതിവായി ബോധവല്‍ക്കരണ പരിപാടികള്‍ സ്മൈല്സെന്റര് സംഘടിപ്പിക്കുന്നു. സ്മൈല്സെന്റര് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും ആളുകള്‍ക്ക് ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി തുടര്‍ച്ചയായി അവബോധം നല്കിവരുന്നു. ആരോഗ്യമുള്ള പല്ലുകളും വായകളും ആരോഗ്യമുള്ള ഒരു സമൂഹത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന സന്ദേശം തുടര്‍ച്ചയായി നല്കിക്കൊണ്ടി
രിക്കുന്നു ഡോ. പ്രശാന്ത് പിള്ള. ആറ് പതിറ്റാണ്ടത്തെ പാരമ്പര്യവും അനുഭവപരിചയവും ആധുനിക സാങ്കേതികവിദ്യകളുമായി സമ്മേളിക്കുന്നയിടത്താണ് ഒരു സമ്പൂര്‍ണ ഡെന്റോ-ഫേഷ്യല്‍ സൊലൂഷന് പ്രൊവൈഡറായി സമൈല്സെന്റര് തലയുയര്‍ത്തി നില്‍ക്കുന്നത്.