യെല്ലോ മുത്തൂറ്റ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ഏറ്റവും മികച്ച ഡാറ്റാ ഗുണനിലവാരത്തിനുള്ള ട്രാന്‍സ് യൂണിയന് സിബില്‍ പുരസ്കാരം ലഭിച്ചു. 2022 ജൂണ്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലത്തെ തുടര്‍ച്ചയായ റിപ്പോര്‍ട്ടിംഗാണ് ഇതിനു പരിഗണിച്ചത്. റിപ്പോര്‍ട്ടിംഗിന്റെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരവും ഡാറ്റ ഗുണമേന്മയും നിലനിര്‍ത്തുന്നതില്‍ മുത്തൂറ്റ് മിനി ഫിനാന്സിയേഴ്സിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
രാജ്യത്തെ വിവിധ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം.
ഡാറ്റാ ഗുണനിലവാര സൂചികയുടെ ശരാശരി 98 എന്ന നിലയില്‍ നിര്‍ത്തിയാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇവിടെ കൃത്യമായ മേധാവിത്തം സ്ഥാപിച്ചത്. വ്യവസായ രംഗത്തെ ശരാശരി 97ല്‍ താഴെ മാത്രമാണ്. ട്രാന്‍സ് യൂണിയന് സിബിലില്‍ നിന്ന് ഈ അംഗീകാരം നേടുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. കഠിനാധ്വാനത്തിലും ഡാറ്റ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ അതീവ കൃത്യതയും വിശ്വാസ്യതയും പുലര്‍ത്തുന്നതിലും തങ്ങളുടെ ടീമിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്നും അദ്ദേഹം.