കനറാബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 3,175 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ 1,666 കോടി രൂപയില്‍നിന്ന് 90 ശതമാനം അധികമാണിത്. പലിശയില്‍നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 7,006 കോടിയില്‍നിന്ന് 23 ശതമാനം ഉയര്‍ന്ന് 8,616 കോടി രൂപയിലെത്തി.
അറ്റ നിഷ്ക്രിയ ആസ്തി 2.65 ശതമാനത്തില്‍നിന്ന് 1.73 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
2023 സാമ്പത്തികവര്‍ഷം ബാങ്കിന്റെ ലാഭം മുന്‍വര്‍ഷത്തെ 5,678.42 കോടി രൂപയില്‍നിന്ന് 10,603.76 കോടിയിലെത്തി. ആദ്യമായാണ് ഒരു സാമ്പത്തികവര്‍ഷം ബാങ്കിന്റെ ലാഭം പതിനായിരം കോടി കടക്കുന്നത്. ഓഹരിയൊന്നിന് 12 രൂപവീതം ലാഭവീതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശചെയ്തിട്ടുണ്ട്