വിസയില്ലാതെയും വിദേശത്തേക്ക് യാത്ര പോകാം. ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ വരെയുണ്ട്. ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നേപ്പാളും ഭൂട്ടാനും. പാസ്പോര്‍ട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയോ കയ്യിലുണ്ടെങ്കില്‍, യാതൊരു തടസങ്ങളുമില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യമാണിത്.
ഹോങ്കോങ്ങ് ആണ് വിസയുടെ ആവശ്യമില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന മറ്റൊരു രാജ്യം. മതിയായ മറ്റ് രേഖകളുണ്ടെങ്കില്‍ പതിനാലു ദിവസം വരെ ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളും, നൈറ്റ് മാര്‍ക്കറ്റുകളുമുള്ള ഹോങ്കോങ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. പാസ്പോര്‍ട്ടും തിരിച്ചുവരുന്നതിനുള്ള ടിക്കറ്റും കയ്യില്‍ കരുതിവേണം യാത്ര ചെയ്യുവാന്‍.
ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യമാണ് മാലദ്വീപുകള്‍. അതിമനോഹര ബീച്ച് റിസോര്‍ട്ടുകള്‍ക്കു പേരുകേട്ട നാടാണ് മാലദ്വീപുകള്‍. ഇന്ത്യന്‍ പാസ് പോര്ട്ടുളളവര്ക്ക് സന്ദര്‍ശന സമയത്ത് വീസ നല്കുന്ന രാജ്യമാണ് മൗറീഷ്യസ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ഇത് കൂടാതെ ഖത്തര്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ വിസയില്ലാതെ സന്ദര്‍ശിക്കാവുന്നതാണ്.