കൗതുകക്കാഴ്ചകള്‍ ഏറെയുള്ള, ശാന്തസുന്ദരമായ വര്‍ക്കലയിലെ ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ് സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. രസകരമായ കാഴ്ചകളും മറക്കാനാകാത്ത അനുഭവങ്ങളും ഈ റിസോര്‍ട്ട് ടൂറിസ്റ്റുകള്‍ക്ക് പകരുന്നു. ഒരുപിടി നല്ല ഓര്‍മകളിലൂടെ അവധിക്കാലം ആഘോഷമാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സംശയങ്ങളില്ലാതെ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്. കണ്ണൂര്‍ കേന്ദ്രമാക്കിയ പ്രശസ്തമായ ഹിന്ദുസ്ഥാന്‍ ടെക്സ്റ്റൈല്‍സ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്.


സ്വന്തമെന്ന് തോന്നിക്കുന്ന എന്തോ ഒന്ന് ഈ റിസോര്‍ട്ടിലുണ്ടെന്ന് ഓരോരുത്തര്‍ക്കും അനുഭവപ്പെടും. പ്രകൃതിയുടെ മനോഹാരിതയും കടലിന്റെ സൗന്ദര്യവും ഇഴുകിച്ചേര്‍ന്നിരിക്കുന്നു ഇവിടം.എല്ലാ സൗകര്യങ്ങളോടും കൂടിയ 27 റൂമുകളാണ് ഈ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ മുറിയില്‍ നിന്നും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്നത് അറേബ്യന്‍ കടലിന്റെ വശ്യസൗന്ദര്യമാണ്. മരച്ചില്ലകളില്‍ നിന്നുള്ള ശബ്ദഅകമ്പടിയോടെ കടലോരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം.

ആഘോഷവും കോണ്‍ഫറന്‍സുമെല്ലാം നടത്താം
റൂഫ് ടോപ്പ് കോണ്‍ഫറന്‍സ് ഹാളും റൂഫ് ടോപ്പ് റെസ്റ്റോറന്റും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ആഘോഷങ്ങള്‍ ഗംഭീരമാക്കുന്നതിനൊപ്പം ഔദ്യോഗികമായുള്ള കോണ്‍ഫറന്‍സുകള്‍ നടത്താനും ഏറ്റവും അനുയോജ്യമാണ് ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്്. സെമിനാറുകള്‍ക്കും ശില്പ്പശാലകള്ക്കുമെല്ലാം അനുയോജ്യം കൂടിയാണ് ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്്. കുട്ടികള്‍ക്ക് കളിക്കാനും വെക്കേഷന് അതിമനോഹരമാക്കാനുമുള്ള എല്ലാം തന്നെ ഇവിടെ അണിനിരത്തിയിട്ടുണ്ട്.


‘സ്ലോ മോഷന്‍’ എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന കോക്ക്ടെയ്ല് ബാറും ശരീരത്തിനും മനസ്സിനും ഉണര്‍വേകുന്ന ‘ടര്‍ട്ടില്‍ ബേ’ എന്ന ആയുര്‍വേദിക്ക് സ്പായും ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 2,000 വര്‍ഷം പഴക്കം അവകാശപ്പെടാനാകുന്ന ജനാര്‍ദ്ദനസ്വാമി ക്ഷേത്രവും ശിവഗിരി മഠവുമെല്ലാം റിസോര്‍ട്ടിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.

അത് സഞ്ചാരികള്‍ക്ക് ഈ റിസോര്‍ട്ടിനെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു. വര്‍ക്കലയിലെ ഏറെ പ്രശസ്തമായ ‘പാപനാശം’ ബീച്ചും സമീപത്താണ്. ബലിതര്‍പ്പണം നടത്തുന്നതിനായി ആയിരത്തിലേറെപ്പേരാണ് ഇവിടെ വന്നെത്താറുള്ളത്. ഇത്തരമൊരു സൗകര്യമുള്ള അപൂര്‍വം റിസോര്‍ട്ടെന്ന ഖ്യാതിയും ഹിന്ദുസ്ഥാനെ വേറിട്ടതാക്കുന്നു.