സെപ്റ്റംബര്‍ 9 ന് ഇന്ത്യയില്‍ നെക്സ്റ്റ് ജനറേഷന് ഐഫോണുകള്‍ ലോഞ്ച് ചെയ്യുകയാണ് ആപ്പിള്‍. കമ്പനിയുടെ ‘Awe Dropping’ ഇവന്റ് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ആരംഭിക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ ഗംഭീര ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
പ്രീമിയം മേക്ക്
നാല് ഐഫോണ്‍ മോഡലുകള്‍ക്കും ആപ്പിള്‍, ProMotion 120Hz AMOLED ഡിസ്പ്ലേ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫീച്ചര്‍ നേരത്തെ പ്രോ മോഡലുകളില്‍ മാത്രം നല്‍കിയിരുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ്, എയര്‍ മോഡലുകളില്‍ ഇത് അവതരിപ്പിക്കുന്നത് ഫോണുകള്‍ക്ക് പ്രീമിയം മേക്ക് ഓവര്‍ നല്‍കും.
12 ജിബി റാം
ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയില്‍ 12 ജിബി റാം സപ്പോര്‍ട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 8 ജിബി റാം ആവാനാണ് സാധ്യത.
എഫ്19 ചിപ്പ്സെറ്റ് പ്രോ
പ്രോ മോഡലുകള്‍ ആപ്പിളിന്റെ പുതിയ എഫ്19 പ്രോ ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കും. അതേസമയം ഐഫോണ്‍ 17, എയര്‍ വേരിയന്റുകളില്‍ F19 ചിപ്സെറ്റുകളാവും നല്‍കുകയെന്നാണ് സൂചന.
ഡിസൈന്‍ മാറും
ഐഫോണ്‍ 17 പ്രോ ലൈനപ്പിനും ഐഫോണ്‍ 17 എയറിനുമായി ഒരു പ്രധാന ഡിസൈന്‍ മേക്ക് ഓവര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഐഫോണ്‍ 17 കഴിഞ്ഞ വര്‍ഷത്തെ അതേ ഡിസൈനില്‍ തന്നെവരാന് സാധ്യതയുണ്ട്.
ഐഫോണ്‍ 16 ന് വില കുറയും
ഐഫോണ്‍ 17 ലോഞ്ച് ചെയ്യുന്നതോടെ ആപ്പിള്‍ ഐഫോണ്‍ 16 പ്രോ മാക്സ്, ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, ആപ്പിള്‍ ഐഫോണ്‍ 15, ആപ്പിള്‍ ഐഫോണ്‍ 15 പ്ലസ് എന്നിവയുടെ നിര്‍മാണം നിര്‍ത്തലാക്കാനാണ് ആപ്പിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ ഈ ഫോണുകള്‍ക്ക് ഗണ്യമായി വില കുറയാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഇവന്റിന് ശേഷം ആപ്പിള്‍ ഐഫോണ്‍ 15 ന്റെ വില 10,000 രൂപ കുറച്ചിരുന്നു. 2023 ലെ ഐഫോണ്‍ ലോഞ്ച് ഇവന്റിന് ശേഷം ഐഫോണ്‍ 14 നും സമാനമായ വിലക്കുറവ് ലഭിച്ചു. ഉത്സവ സീസണ് അടുത്തിരിക്കുന്നതിനാല്‍, ദീപാവലി വില്‍പ്പനയില്‍ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വലിയ കിഴിവുകള്‍ ലഭിച്ചേക്കാം.




