ഓരോ സ്ഥാപനത്തിനും പറയാൻ വളർച്ചയുടെ ഓരോ കഥകളുണ്ടാകും.ഇത്തരത്തിൽ ഫുഡ് പ്രോസസിംഗ് , മാനുഫാക്ചറിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ പവിഴം ഹെൽത്തിയർ ഡയറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്റ്റർ എൻപി ആനറാണി പങ്കു വയ്ക്കുനന്നത് ഒരു സ്ഥാപനത്തിന്റെ ഹൃദയമായ തൊഴിലാളികളുടെ പങ്കിനെക്കുറിച്ചതാണ്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിൽ എൻപി ആന്റണി പറയുന്നു…”ഏതൊരു സ്ഥാപനത്തിന്റെയും ഹൃദയം എന്ന് പറയുന്നത് അവിടുത്തെ ജോലിക്കാരാണ്. കാരണം ഇവരാണത് കൈകാര്യം ചെയ്യുന്നത്. ഒരു സ്ഥാപനത്തിന്റെ ആക്ടിവിറ്റികൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമ്പോഴാണ് അതിന് വിജയമുണ്ടാകുന്നത്. അപ്പോൾ അത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ആയതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ”
” നല്ല പ്രഗത്ഭരായിട്ടുള്ള ജോലിക്കാരെ വെക്കുന്നതിൽ ഏതൊരു ബ്രാൻഡ് ഉടമയും ശ്രദ്ധിക്കണം. ഏതെങ്കിലും ഒരാൾ വന്നു കുറച്ച് സ്യൂട്ട് ആയി എന്ന് പറഞ്ഞ് അയാളെ ജോലിക്കെടുത്ത് ഒരു കാരണവശാലും കോംപ്രമൈസിൽ പോകരുത്. സ്ഥാപനത്തിന് അങ്ങേയറ്റം സ്യൂട്ടബിൾ ആകുന്ന ആള് വരുന്നതിനു വേണ്ടികാത്തിരിക്കാനും അതിനായി ശ്രമിക്കാനുമുള്ള ക്ഷമയും വൈദഗ്ദ്ധ്യവും ഉണ്ടാകണം.ഇത്തരത്തിൽ സ്യൂട്ടബിൾ ആയിട്ടുള്ള, നല്ല ഫ്ലെക്സിബിൾ ആയിട്ടുള്ള പ്രസ്തുത ജോലി ചെയ്യാൻ പ്രാപ്തനാണെന്ന് നമുക്ക് തോന്നുന്ന ആളെ സ്ഥാപനത്തിൽ അപ്പോയിന്റ് ചെയ്യണം.” എൻപി ആന്റണി പറയുന്നു.
ഇത്തരത്തിൽ അതീവ ശ്രദ്ധയോടെയല്ലാതെ സ്ഥാപനത്തിൽ ജോലിക്കായി തൊഴിലാളികളെ എടുക്കുന്നത് പ്രസ്തുത ബിസിനസ് പരാജയപ്പെടാനുള്ള സാഹചര്യങ്ങൾ വരെ ഒരുക്കിയേക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതിനാൽ തന്നെ ഏതൊരു സ്ഥാപനവും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ നന്നായി ആലോചിക്കുകയും പശ്ചാത്തലം പഠിച്ച് ഉദ്യോഗാർഥികളുടെ കഴിവ് വിലയിരുത്തി മാത്രം മുന്നോട്ട് പോകുക.




