ഏറെ പ്രശസ്തമായ ഇന്റർസ്റ്റെല്ലാ ശ്രമിക്കുവേണ്ടി സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഏക്കർ കണക്കിന് ഭൂമിയിലാണ് ചോളം കൃഷി ചെയ്തത്.സിനിമയുടെ പലഭാഗങ്ങളിലും ഈ ചോളത്തോട്ടം അതിമനോഹരമായി കാണിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ ചോളത്തോട്ടം കൊണ്ട് നോളന് മികച്ച വരുമാനം ലഭിക്കുകയും ചെയ്തു. സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ഈ ചോളമെല്ലാം വിളവെടുത്ത് നല്ല ലാഭം ഉണ്ടാക്കുകയും ചെയ്തു.
സമാനമായ രീതിയിൽ നേട്ടം കൊയ്ത കഥയാണ് മുകേഷ് അംബാനിക്ക് പറയാനുള്ളത്. 2015-ൽ റിലയൻസ് റിഫൈനറിക്ക് നേരെ പൊല്യൂഷന്റെ പേരിൽ വലിയൊരു പ്രതിസന്ധി ഉണ്ടായി. റിഫൈനറിയിൽ നിന്നും പുറത്തുവരുന്ന കാർബണിന്റെ അളവ് വലിയ രീതിയിൽ വർധിച്ചു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴി വച്ചേക്കാമെന്ന നിലയായി. ഈ സമയത്ത് മറ്റുള്ളവരെ പോലെ കാശ് കൊടുത്ത് കാർബൺ ക്രെഡിറ്റ് വാങ്ങാമായിരുന്നിട്ടും അംബാനി ചിന്തിച്ചത് നോളൻ ചെയ്തത് പോലൊരു വഴിയാണ്.
അംബാനി തന്റെ റിഫൈനറിക്ക് ചുറ്റും ഒരു ലക്ഷം മാവുകൾ നട്ട് പരിപാലിച്ചു. കാർബൺ വലിച്ചെടുത്ത് ഓക്സിജൻ പുറത്തേക്ക് വിടുന്നതിൽ മുന്നിലാണ് മാവുകളുടെ സ്ഥാനം. അത് കണക്കിലെടുത്താണ് അദ്ദേഹം മാവുകൾ നട്ടത്. അതും പലതരം വെറൈറ്റി മാവുകൾ. അംബാനി വിഭാവനം ചെയ്തത് പോലെ അദ്ദേഹം നട്ട മാവുകൾ നല്ലപോലെ കാർബൺ വലിച്ചെടുത്തു. അതിനാൽ തന്നെ സ്വാഭാവികമായിട്ടും വായുമലിനീകരണം കുറഞ്ഞു.
വർഷത്തിൽ ഏകദേശം 1.2 ടൺ കാർബൺ ഡയോക്സൈഡ് ആണ് ആ പ്രദേശത്ത് നിന്നും മാവുകൾ വലിച്ചെടുക്കുന്നത്. ഇത് മൂലം കോടിക്കണക്കിന് രൂപയാണ് കാർബൺ കിടച്ചെലവിൽ റിലയൻസിന് ലാഭം ഉണ്ടാക്കാൻ കഴിഞ്ഞത്. അത് തുടരുകയും ചെയ്യുന്നു. കഥ ഇവിടം കൊണ്ടും തീർന്നില്ല.
റിഫൈനറിക്ക് ചുറ്റും നട്ട മാവുകൾ കാലാന്തരത്തിൽ പൂത്തു തളിർത്തു. മാമ്പഴമുണ്ടായി. ഇത്തരത്തിൽ മാമ്പഴം കയറ്റുമതി ചെയ്തും മില്യൺ കണക്കിന് രൂപയാണ് അംബാനി ഉണ്ടാക്കിയത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാങ്ങ കയറ്റുമതി ചെയ്യുന്ന സ്ഥാപനവും റിലയൻസ് തന്നെയാണ്.