ഒരു ബ്രാൻഡ് ജനമനസുകളിൽ സ്ഥാനം നേടുന്നത് അനുസരിച്ചായിരിക്കും അതിന്റെ ബ്രാൻഡ് പൊസിഷനിംഗ് , വളർച്ച എന്നിവയുണ്ടാകുക. ജനമനസുകളിലേക്ക് കയറിച്ചെല്ലണം എങ്കിൽ ജനങ്ങളോട് ചേർന്നുള്ള ബ്രാൻഡിംഗ് സ്ട്രാറ്റജിയാണ് അപ്പോൾ ഇക്കാര്യത്തിൽ ഗുണം ചെയ്യുക. ഡോമിനോസ് എന്ന ബ്രാൻഡ് അമേരിക്കയിൽ പിസ ഡെലിവറിയിൽ മിന്നി നിൽക്കുന്ന 2018 കാലഘട്ടം, റോഡിലെ കുഴികൾ നിമിത്തം പിസ്സ ഡെലിവറിയിൽ അവർ പല ബുദ്ധിമുട്ടുകളും നേരിട്ടു.കുഴികളിൽ ചാടി പിസയുടെ ആകൃതി നഷ്ടപ്പെട്ടപ്പോൾ ഉപഭോക്താക്കൾ പരാതി പറഞ്ഞു.
ഡോമിനോസ് ഇക്കാര്യത്തിൽ വളരെ മാതൃകാ പരമായ ഗവൺമെൻ്റുമായിട്ട് കൊളാബറേറ്റ് ചെയ്ത് ഈ കുഴികൾ അടയ്ക്കാൻ തീരുമാനിച്ചു. ഇതിനോടൊപ്പം അവരൊരു ഒരു വ്യത്യസ്ത ബ്രാൻഡിംഗ് രീതിയും ചേർത്തു വച്ചു.നികത്തിയ കുഴികളുടെ മുകളിൽ അവരവരുടെ ലോഗോ പതിച്ചു.ലോഗോക്ക് മുകളിൽ എസ് വി ഡിഡ് ഇറ്റ് എന്ന് എഴുതിവെക്കാൻ തുടങ്ങി. വിചാരിക്കാത്തത്ര വേഗത്തിലാണ് ഈ ബ്രാൻഡിംഗ് രീതി വിജയം കണ്ടത്.
ഡോമിനോസ് അവിടം കൊണ്ടൊന്നും അവസാനിപ്പിച്ചില്ല. അവരവരുടെ വെബ്സൈറ്റിൽ ഒരു കാമ്പയിൻ തന്നെ തുടങ്ങി. പോർട്ട് ഹോൾസ് ഉള്ള റോഡുകൾ ആളുകൾക്ക് അവരുടെ വെബ്സൈറ്റിൽ മാർക്ക് ചെയ്യാവുന്നതാണ്. ഡൊമിനോസ് ആ ഹോളുകൾ അടച്ചു കൊടുക്കുന്നതാണ്. ഈ മാതൃക വളരെ പെട്ടെന്ന് തന്നെ ഹിറ്റ് ആവുകയും ഒരു ലക്ഷത്തിലധികം വെബ്സൈറ്റ് വ്യൂസ് ഉണ്ടാകുകയും ചെയ്തു.
ചെറിയൊരു കാര്യം ചെയ്ത് വലിയ നേട്ടം കൊയ്യുക എന്ന് പറയുന്നത് ഇതൊക്കെയാണ്. ബ്രാൻഡ് മാർക്കറ്റ് ചെയ്യുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ പൊതുവായ പ്രശ്നങ്ങൾക്കും പരിഹാരം കാണുക.ഡൊമിനോസ് അതിൽ വിജയിക്കുകയും ചെയ്തു.ഈ മാർക്കറ്റിംഗ് സ്ട്രാറ്റജി നമ്മുടെ നാട്ടിൽ പരീക്ഷിച്ചിരുന്നെങ്കിൽ നമുക്കും ഗുണമായേനെ. കാരണം, കുഴികൾ കൊണ്ട് സമൃദ്ധമാണല്ലോ നമ്മുടെ റോഡുകൾ.




