ഒരു ചായ കുടിക്കാൻ ഓൺലൈനായി ഓർഡർ ചെയ്താലോ, കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടോ? ബെംഗളൂരു ആസ്ഥാനമായ ചായ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെ വ്യത്സ്യതമായ രീതിയിലാണ്. 2010 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച സംരംഭം 138 കോടിയുടെ നിക്ഷേപം നേടി ഇന്ത്യന്‍ സംരംഭകത്വ ഭൂപടത്തില്‍ ഇടം പിടിച്ചിട്ട് വര്‍ഷങ്ങളായി.
ജമ്മു കശ്മീര്‍ സ്വദേശി അമുലീക് സിംഗ് ബിജ്റാള്‍ എന്ന യുവസംരംഭകന്റെ ആശയമാണ് ചായ പോയിന്റ്. വിജയസാധ്യത കുറഞ്ഞ സംരംഭം എന്ന് പലരും വിലയിരുത്തിയപ്പോഴും അമുലികിന്റെ മനസ്സില്‍ കൃത്യമായ വിജയ ഫോര്‍മുലയുണ്ടായിരുന്നു. ഇന്ന് ഇന്ത്യയിലെ എട്ടു മഹാനഗരങ്ങളിലാണ് 100 ഔട്ലെറ്റുകളും 600 ല്‍ അധികം ജീവനക്കാരുമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബീവറേജ് വിതരണ ശൃംഖലയായി മാറിയിരിക്കുകയാണ് ചായ് പോയിന്റ്.
പ്രതിദിനം അഞ്ചു ലക്ഷം യൂണിറ്റ് ചായയാണ് ചായ് പോയിന്റ് ഔട്ലെറ്റുകളില് നിന്നും വിറ്റു പോകുന്നത്.കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നെങ്കിൽ വേണ്ട. ഒറ്റ ഫോണ്‍ കോളില്‍ നിശ്ചിത സമയത്തിനുള്ളില്‍ കണ്മുന്നിലെത്തുന്ന ചായ, അതായിരുന്നു അമുലിക് വിഭാവനം ചെയ്ത ‘ചായ് പോയിന്റ്’ എന്ന സംരംഭം. ആ ആശയത്തോട് നൂറു ശതമാനം നീതി പുലർത്താൻ അമുലീക് സിംഗ് ബിജ്റാള്‍ എന്ന സംരംഭകന് കഴിഞ്ഞു. ചൂട് ചായ കുടിക്കാന്‍ ഇഷ്ടമുള്ള ആളുകള്‍ ഉള്ള നാട്ടില്‍, ഫോണില്‍ ഓര്‍ഡര്‍ നല്കി ചായ എത്തുന്നത് വരെ കാത്തിരിക്കാന്‍ ആര്‍ക്കാണ് സമയം എന്നതായിരുന്നു വ്യത്യസ്തമായ ഈ സംരംഭത്തെ എതിര്‍ത്തവരുടെ ചോദ്യം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ സംശയങ്ങള്‍ക്കും അമുലികിന്റെ കൈവശം ഉത്തരമുണ്ടായിരുന്നു. ചൂട് ചായയുടെ ഡോര്‍ഡെലിവറിക്ക് മാത്രമായി തുടങ്ങിയ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ചായ് പോയിന്റ്.
മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുളള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് അമുലീക് സ്വന്തം സംരംഭം തുടങ്ങിയത്. ഇപ്പോൾ പതിനഞ്ചു വർഷമായി സംരംഭം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.ഇന്ന് ബെംഗളൂരു, ഡല്‍ഹി, ഗുര്‍ഗാവോണ്‍, നോയിഡ, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് ചായ് പോയിന്റ് പ്രവര്‍ത്തിക്കുന്നത്.എട്ടു മുതല്‍ പത്തു രൂപ വരെ ശരാശരി വിലവരുന്ന ചായയുടെ കാര്യത്തില്‍ എന്താണിത്ര പുതുമ എന്ന് തോന്നുന്നത് സ്വാഭാവികം.
ചായ് പോയിന്റ് എന്ന ബ്രാന്‍ഡിനെ വളര്‍ത്തിയത് ചായയുടെ ഗുണമേന്മ ഒന്ന് മാത്രമാണ്.ഗാര്ഡന് റ്റു ഗ്ളാസ് എന്ന ആശയത്തിലാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. തോട്ടങ്ങളില്‍ നിന്നും നേരിട്ട് പറിച്ചെടുത്ത് സംസ്കരിച്ചെടുക്കുന്ന തേയില ഉപയോഗിച്ചാണ് ഇവിടെ ചായ നിര്‍മിക്കുന്നത്.അസം, ഡാര്‍ജലിംഗ്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലെ തെരെഞ്ഞെടുത്ത തോട്ടങ്ങളില്‍ നിന്നുള്ള തേയില മാത്രമാണ് ഇവിടെ ചായയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ചായ, ഐസ് ചായ, വിവിധയിനം ഷേക്കുകള്‍, നാലുമണി പലഹാരങ്ങള്‍ എന്നിവയൊക്കെ ചായ് പോയിന്റ് വഴി വിതരണം ചെയ്യുന്നുണ്ട്.
പ്രീപ്പെയ്ഡ് കാര്‍ഡുകളും ക്ലൗഡ് ബെയ്സ്ഡ് സര്‍വ്വീസ് പ്ലാറ്റ്ഫോമും വെബ്സൈറ്റ് ബുക്കിംഗുമൊക്കെ ഒരു ടീ ബിസിനസിനെ റവല്യൂഷനൈസ് ചെയ്യാന്‍ ഇവര്‍ ഉപയോഗിച്ച മാര്‍ഗങ്ങളാണ്.അതിനാല്‍ തന്നെയാണ് ചായ് പോയിന്റിന് ഒരു അന്താരാഷ്ട്ര ബിസിനസ് മുഖം കൈവന്നതും.




