വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മേഖലകളിലും വളര്‍ച്ച ദൃശ്യമാവുമെന്നാണ് എന്റെ അനുമാനം. ഓട്ടോമൊബൈല്‍, ബാങ്കിംഗ്, ഡിഫന്‍സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിയല്‍ എസ്റ്റേറ്റ്, സ്റ്റീല്‍, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സെഗ്മെന്റുകള്‍ മികച്ച പ്രകടനം നടത്തും. ചാഞ്ചാട്ടങ്ങളുണ്ടാവുമെങ്കിലും വിപണി അതിനെയെല്ലാം മറികടക്കും. നല്ല സ്റ്റോക്കുകള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരം ഈ സാമ്പത്തിക വര്‍ഷം ഒരുക്കും.
ബാങ്കിംഗ് മേഖല എടുത്തു പറയേണ്ടതുണ്ട്. ക്രെഡിറ്റ് ഗ്രോത്തും നെറ്റ് ഇന്ററസ്റ്റ് മാര്‍ജിനും ഈ വര്‍ഷം മെച്ചപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ബാങ്കിംഗ് മേഖല പോയ വര്‍ഷം ഒരു കണ്സോളിഡേഷന് സ്ഥിതിയിലായിരുന്നു. വരുന്ന പാദങ്ങളില്‍ ഈ സാഹചര്യം മെച്ചപ്പെടാനുള്ള സാധ്യതയാണ്
നിലനില്‍ക്കുന്നത്. റിപ്പോ നിരക്കുകള്‍ ഇനി വര്‍ധിക്കാനുള്ള സാധ്യത കുറവാണ്. പണപ്പെരുപ്പം 6% ല്‍ സ്റ്റേബിളാകുമെന്ന് കണക്കാക്കപ്പെടുന്നു. മികച്ച പെര്‍ഫോമന്‍സ് നല്കുന്ന ഏറ്റവും മികച്ച ബാങ്കിംഗ് ആന്‍ഡ് ഫൈനാന്‍സ് സ്റ്റോക്കുകള്‍ തിരിച്ചറിഞ്ഞ് നിക്ഷേപിക്കാം.
നിഫ്റ്റിയില്‍ 16,600-16,700 ഒരു പ്രധാന സപ്പോര്‍ട്ട് സോണായി വരും. അതിനുശേഷം 17,900 ഉം 18,200 ഉം ഒരു മേജര്‍ റെസിസ്റ്റന്‍സ് ആയി വരാം
റെയില്‍വേ ഈ വര്‍ഷം ആകര്‍ഷണീയമായ നിക്ഷേപ മേഖലയാണ്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ പുതിയ കുതിപ്പ് നടത്തുന്ന റെയില്‍വേയില്‍ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധ മേഖലയിലും മേക്ക് ഇന്‍ ഇന്ത്യയിലൂടെ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു.
നിഫ്റ്റിയില്‍ 16,600-16,700 ഒരു പ്രധാന സപ്പോര്‍ട്ട് സോണായി വരും. അതിനുശേഷം 17,900 ഉം 18,200 ഉം ഒരു മേജര്‍ റെസിസ്റ്റന്‍സ് ആയി വരാം. 18,200 ബ്രേക്ക് ചെയ്യണമെങ്കില്‍ വളരെ പോസിറ്റീവായ ആഭ്യന്തര സാഹചര്യങ്ങള്‍ വേണ്ടിവരും. അങ്ങനെ വളരെ പോസിറ്റീവായി സംഭവിച്ചാല്‍ 18,800 എന്ന സര്‍വകാല റെക്കോഡും ഭേദിക്കപ്പെടാം.
റഷ്യ – ഉക്രെയ്ന് യുദ്ധം, ക്രൂഡ് വില, ഡോളര്‍ വിലക്കയറ്റം തുടങ്ങി അന്താരാഷ്ട്ര സാഹചര്യങ്ങളും 2024 ല്‍ രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കാവുന്ന സാഹചര്യങ്ങളാണ്.
ലോംഗ് ടേം ഇന്‍വെസ്റ്റ്മെന്റിന് നല്ല ഡെസ്റ്റിനേഷനാണ് ഇന്ത്യ. രാഷ്ട്രീയ സ്ഥിരത നിലനിന്നാല്‍, സര്‍ക്കാര്‍ അനുഗുണമായ തീരുമാനമെടുത്താല്‍ 2030 ല്‍ ഓഹരി വിപണി സൂചിക ഒരു ലക്ഷത്തിലേക്ക് വളരുമെന്ന് ഉറപ്പാണ്. ഇന്ത്യയില്‍ നിക്ഷേപിക്കുക, അതിന്റെ വളര്‍ച്ചയില്‍ പങ്കാളിയാവുക എന്നതാണ് മുദ്രാവാക്യം.