മികച്ച ഒന്നാം പാദ ഫലങ്ങളുടെ ബലത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം. 9.75% മുന്നേറ്റത്തോടെ 244 പോയന്റ് ഉയര്‍ന്ന് 2754 എന്ന നിലയിലാണ് മുത്തൂറ്റ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിട്ടത്. ഒരു ഘട്ടത്തില്‍ ഓള്‍ടൈം ഹൈയായ 2800 പോയന്റ് വരെ വില ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനമുള്ള കമ്പനിയുടെ വിപണി മൂല്യവും 1.12 ലക്ഷം കോടി രൂപയെന്ന പുതിയ റെക്കോഡിലേക്ക് ഉയര്‍ന്നു.
മികച്ച പാദഫലങ്ങള്‍ പുറത്തുവിട്ടതോടെ ബ്രോക്കറേജ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി കമ്പനിയുടെ റേറ്റിംഗ് ഈക്വല്‍ വെയ്റ്റില്‍ നിന്ന് ഓവര്‍ വെയ്റ്റിലേക്ക് ഉയര്‍ത്തി. മുത്തൂറ്റിന്റെ ലക്ഷ്യവില നേരത്തെ പ്രവചിച്ചിരുന്ന 2,880 ല്‍ നിന്ന് 2,920 ലേക്കും മോര്ഗന് സ്റ്റാന്‍ലി ഉയര്‍ത്തിയിട്ടുണ്ട്. മികച്ച റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയും (ആര്‍ഒഇ) ഓരോ ഓഹരിയില്‍ നിന്നുമുള്ള നേട്ടവും (ആര്‍ഒഇ) മോര്ഗന് സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു.
ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ക്യാപിറ്റല്‍ സര്‍വീസ് സ്ഥാപനമായ ജെഫറീസും മുത്തൂറ്റ് ഫിനാന്‍സിന്റെ ലക്ഷ്യവില 2,660 രൂപയില്‍ നിന്ന് 2,950 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ കവറേജ് ഉള്ള 25 അനലിസ്റ്റുകളില്‍ 15 പേര് സ്റ്റോക്കിന് ‘വാങ്ങല്‍’ റേറ്റിംഗ് നല്കുന്നു. ആറ് പേര് ഓഹരികള്‍ ‘ഹോള്‍ഡ്’ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു. നാല് പേര്‍ക്ക് സ്റ്റോക്ക് വില്‍ക്കാനും ഉപദോശിക്കുന്നുണ്ട്.
മുത്തൂറ്റ് ഫിനാന്‍സിന്റെ ഫലങ്ങള്‍ എല്ലാ മേഖലകളിലും പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. മൊത്തത്തിലുള്ള അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42% വര്‍ധിച്ച് 1.2 ലക്ഷം കോടി രൂപയായി. അതേസമയം മൊത്തം സ്വര്‍ണ പണയ വായ്പകള്‍ 40% വര്‍ധിച്ച് 1.13 ലക്ഷം കോടി രൂപയായി. അസറ്റ് ക്വാളിറ്റിയും മുന്‍ പാദത്തെ അപേക്ഷിച്ച് കാര്യമായ പുരോഗതി കൈവരിച്ചു. പ്രവര്ന്നത വരുമാനം 5720 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് മണിയില്‍ 500 കോടി രൂപ വരെ അധികമായി നിക്ഷേപിക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




