താരതമ്യേന തണുത്ത പ്രതികരണം കണ്ട ഐപിഒ ബിഡിംഗിനു ശേഷം ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക്കിന് ആദ്യദിനം തകര്‍പ്പന്‍ മുന്നേറ്റം. 76 രൂപയ്ക്ക് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക്, 20% മുന്നേറി 91.20 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടടിച്ചു.
72-76 രൂപയായിരുന്നു ഒല ഇലക്ട്രിക്കിന്റെ ബിഡിംഗ് പ്രൈസ്. ഐപിഒ നിക്ഷേപകരെ നിരാശപ്പെടുത്തി ഇതേ വിലയ്ക്ക് തന്നെ ഷെയര്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 4.26 ഇരട്ടി സബ്സ്ക്രിപ്ഷനാണ് ഒലയ്ക്ക് ലഭിച്ചത്. ഇവി മേഖലയില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓഹരിയായി വിലയിരുത്തപ്പെട്ടെങ്കിലും വിപണിയില്‍ പൊതുവെ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ ഐപിഒയിലുള്ള നിക്ഷേപകരുടെ താല്‍പ്പര്യത്തെ ബാധിച്ചു.
നോമുറ, എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എന്നീ സ്ഥാപനങ്ങളാണ് ആങ്കര്‍ ഇന്വെസ്റ്റര്മാരായത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




