സര്‍വകാല റെക്കോഡിനരികെ ബിറ്റ്കോയിന്റെ മൂല്യം. തിങ്കളാഴ്ച ബിറ്റ്കോയിന്റെ മൂല്യം 3.7 ശതമാനം ഉയര്‍ന്ന് 122,321.10 ഡോളറിലെത്തി. ജൂലൈ 15ന് സ്ഥാപിച്ച 123,091.61 ഡോളറില്‍ നിന്ന് 1.6 ശതമാനം മാത്രം താഴെയാണ് ഇപ്പോള്‍ മൂല്യം.
താരിഫ് തിരിച്ചടി
ഫിസിക്കല്‍ സ്വര്‍ണ്ണത്തിന്മേല്‍ യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നിക്ഷേപകരെ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്സിയിലേക്ക് ആകര്ഷിക്കുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണ ബാറുകളുടെ മേല്‍ പ്രസിഡന്റ് ട്രംപ് 39 ശതമാനം താരിഫാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിസന്ധിക്കാലത്തെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് പുനഃപരിശോധിക്കാന്‍ ഇത് നിക്ഷേപകരെ നിര്‍ബന്ധിതരാക്കി. ബിറ്റ്കോയിന് വാങ്ങാന്‍ ആവേശം വര്‍ധിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.
കുതിക്കുന്ന ബിറ്റ്കോയിന്
കോയിന്മാര്ക്ക്റ്റ്കാപില് നിന്നുള്ള ഡാറ്റ അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിന്റെ മൊത്തം ട്രേഡിംഗ് വോളിയം 30 ശതമാനത്തിലധികം ഉയര്‍ന്നു. 78.26 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിനുകള്‍ ഇതിനിടെ കൈമാറ്റം ചെയ്യപ്പെട്ടു. ബിറ്റ്കോയിന്റെ മൊത്തം വിപണി മൂലധനം 2.4 ട്രില്യണ്‍ ഡോളറിന് അടുത്താണ്. ക്രിപ്റ്റോ വിപണിയില്‍ ബിറ്റ്കോയിന് 60% ആധിപത്യം പുലര്‍ത്തുന്നു.
ഇനിയും വളരാന്‍ ഇടം
യുഎസ് സ്പോട്ട് ബിറ്റ്കോയിന് ഇടിഎഫുകളിലൂടെ വന്‍ നിക്ഷേപമാണ് ബിറ്റകോയിനുകളിലേക്ക് വരുന്നത്. ‘ഇടിഎഫ് വരവും സ്ഥാപനങ്ങളുടെ ശേഖരണവും നിലവിലെ വേഗതയില്‍ തുടരുകയാണെങ്കില്‍, അടുത്ത പാദത്തില്‍ ബിറ്റ്കോയിന് ശരാശരി 125,000 ഡോളറിലെത്താനും 140,000-200,000 റേഞ്ച് ടെസ്റ്റ് ചെയ്യാനും അവസരമുണ്ട്,’ ബൈബിറ്റ് ഇന്ത്യയുടെ കണ്ട്രി മാനേജര്‍ വികാസ് ഗുപ്ത പറഞ്ഞു. അനിശ്ചിത കാലങ്ങളിലെ സംരക്ഷണമെന്ന നിലയില്‍ ബിറ്റ്കോയിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മുഖ്യധാരാ സാമ്പത്തിക ആസ്തി എന്ന നിലയില്‍ ബിറ്റ്കോയിന് പരിഗണിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോയിന്മാര്ക്ക്റ്റ്കാപില് നിന്നുള്ള ഡാറ്റ അനുസരിച്ച്, ക്രിപ്റ്റോ മാര്‍ക്കറ്റിന്റെ മൊത്തം വിപണി മൂലധനം ഏകദേശം 2 ശതമാനം ഉയര്‍ന്ന് 4.02 ട്രില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 176.88 ബില്യണ്‍ ഡോളറിന്റെ ടോക്കണുകള്‍ കൈമാറ്റം ചെയ്തതിനാല്‍ ക്രിപ്റ്റോ ആസ്തികളുടെ മൊത്തം ട്രേഡിംഗ് വോളിയം ഏകദേശം 6 ശതമാനം ഉയര്‍ന്നു.
മറ്റ് മുന്‍നിര ക്രിപ്റ്റോ ആസ്തികളില്‍, എഥേറിയം, സൊലാന, ട്രോണ്‍, ഡോജ്കോയിന്, ഹൈപ്പര്‍ലിക്വിഡ് എന്നിവ കഴിഞ്ഞ 24 മണിക്കൂര്‍ കാലയളവില്‍ 6 ശതമാനം വരെ ഉയര്‍ന്നു. പമ്പ്(ഡോട്ട്) ഫണ്‍, ലിഡോ ഡിഎഒ, എഥേന എന്നിവ 10-16 ശതമാനത്തിലധികം റാലി നടത്തിയതായി ഡാറ്റ സൂചിപ്പിക്കുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




