വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്ത് പഠിക്കാനായി പോകുന്നവര്‍ ഇന്ന് നിരവധിയാണ്. പഠനം കഴിഞ്ഞ് വിദേശത്ത് തന്നെ ജോലി ചെയ്യാനും സെറ്റില്‍ ചെയ്യാനുമാണ് അവരില്‍ പലരും ആഗ്രഹിക്കുന്നത്. പക്ഷേ 5 ലക്ഷം രൂപ വായ്പയെടുത്ത് അമേരിക്കയില്‍ പോയി പഠിച്ച്, പക്ഷേ തിരിച്ച് നാട്ടിലെത്തി കടമെല്ലാം തീര്ത്തി കോടികളുടെ ആസ്തി ഉണ്ടാക്കിയ ഒരു അനുഭവ കഥയാണ് കഴിഞ്ഞ ദിവസം റെഡ്ഡിറ്റില്‍ ഒരു യുവാവ് എഴുതിയത്. എന്താണ് ആ യുവാവിന്റെ കഥയെന്നും ആ സാമ്പത്തിക വളര്‍ച്ചയുടെ വിജയരഹസ്യം എന്താണെന്നും നോക്കാം.
പഠനത്തിനായി വായ്പ
ബിരുദാനന്ദര ബിരുദം എടുക്കാനായി 2007ലാണ് ഇദ്ദേഹം 5 ല ലക്ഷം രൂപ വായ്പയെടുത്ത് അമേരിക്കയിലേക്ക് പോകുന്നത്. അപ്പോള്‍ത്തന്നെ തന്റെ കുടുംബം 40 ലക്ഷം രൂപ കടത്തിലായിരുന്നുവെന്ന് യുവാവ് പറയുന്നു. ബിരുദം കഴിഞ്ഞ് ജോലി ചെയ്യുന്നതിന് പകരം ചെറിയൊരു സോഫ്റ്റ്വെയര് കമ്പനി അയാള്‍ തുടങ്ങി. പഠിച്ചുകൊണ്ടുതന്നെ പല രാജ്യങ്ങളില്‍ നിന്നുമായി പ്രോജക്ടുകള്‍ എടുത്ത് ചെയ്തു. പക്ഷേ 13 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കമ്പനി ഇന്ന് വളര്‍ന്ന് വലുതായി. വീട്ടിലെ എല്ലാ കടങ്ങളും അയാള്‍ വീട്ടി. അമേരിക്കയില്‍ ഒരു വീട് വാങ്ങി, വേറെയും നിക്ഷേപങ്ങള്‍ നടത്തി. അച്ഛന്റെ മരണശേഷം പൂനെയിലേക്ക് താമസം മാറി.
സാമ്പത്തിക വിജയ രഹസ്യം
ഐടി കമ്പനി മാത്രമല്ല ഇദ്ദേഹത്തെ സാമ്പത്തികമായി സുരക്ഷിതനാകാനും സ്വതന്ത്ര്യനാകാനും സഹായിച്ചത്. ആസ്തികള്‍ പല മേഖലകളിലായി നിക്ഷേപിച്ചതാണ് അദ്ദേഹത്തിന്റെ സാമ്പത്തിക വിജയ രഹസ്യം. 2 കോടി രൂപയുടെ കൃഷി ഭൂമിയും 2 കോടി രൂപയുടെ ഫ്ളാറ്റുകളും ഇദ്ദേഹത്തിനുണ്ട്. ഇതില്‍ നിന്നും പ്രതിമാസം 34,000 രൂപ വാടക ലഭിക്കുന്നു. 3 കോടി രൂപ മൂല്യമുള്ള ഓഫീസ് സ്പേയ്സും ഉണ്ട്. ഇതില്‍ നിന്ന് മാസം 1 ലക്ഷം വാടക ലഭിക്കുന്നുണ്ട്.
2 കോടി രൂപയുടെ ഫ്ളാറ്റിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്. അതൂകൂടാതെ പല ഓഹരികളിലായി 2 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഓഹരികളുടെ ലാഭവിഹിതമായി 2 ലക്ഷം രൂപ ലഭിക്കുന്നു. കൂടാതെ 1 കോടി രൂപയുടെ സ്വര്‍ണ്ണ നിക്ഷേപവും 50 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ട്. എങ്കിലും പ്രധാന വരുമാന സ്രോതസ്സ് സോഫ്റ്റ് വെയര്‍ ബിസിനസ് തന്നെയാണ്. ഓരോ വര്‍ഷവും ഈ കമ്പനിയില്‍ നിന്ന് 80 ലക്ഷം രൂപയുടെ ലാഭമുണ്ട്.
റിസ്കുണ്ട്, പക്ഷേ ലാഭമാണ്
അടുത്ത കാലത്തായി മൂച്വല്‍ ഫണ്ടുകള്‍ക്ക് കൂടുതലായി ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു. സമ്പാദ്യം സ്മോള്‍-ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. റിസ്ക് കൂടുതലാണ്, പക്ഷേ ആ റിസ്ക് എടുക്കാനുള്ള സാമ്പത്തികസ്ഥിതി ഉള്ളതുകൊണ്ടാണ് അതുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയില്‍ നിന്ന് വന്നതില്‍ പശ്ചാത്താപമില്ല
അമേരിക്കയില്‍ നിന്നും നാട്ടിലെത്തി സെറ്റില്‍ ചെയ്ത തീരുമാനത്തില്‍ ചിലപ്പോഴെല്ലാം സങ്കടം തോന്നുമെങ്കിലും പശ്ചാത്താപമില്ലെന്ന് ഇദ്ദേഹം പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അവിടെയാണെങ്കിലും ഇവിടെ മാതാവിനെ ശുശ്രൂഷിക്കാനും മക്കളെ കുടുംബത്തോടൊപ്പം നിര്‍ത്തി വളര്‍ത്താനും സാധിക്കുന്നു. കൂടുതല്‍ സമ്പാദിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കാനും സാധിക്കുന്ന ഒരു സ്ഥലത്ത് ജീവിക്കുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറയുന്നു.