ന്യൂഡെല്‍ഹി: തെരഞ്ഞെടുത്ത വിപണികളില്‍ എല്ലാ ഓര്‍ഡറുകള്‍ക്കും പ്ലാറ്റ്ഫോം ഫീസായി ഇനി മുതല്‍ 2 രൂപ ഈടാക്കാനുള്ള ഒരുക്കത്തിലാണ് സൊമാറ്റോ. വലിപ്പച്ചെറുിപ്പമില്ലാതെ എല്ലാ ഓര്‍ഡറുകള്‍ക്കും ഈ ഫീ ബാധകമാവും. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും വരുമാനം കൂട്ടാനും സുസ്ഥിര വളര്‍ച്ച കൈവരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്ലാറ്റ്ഫോം ഫീ കൊണ്ടുവന്നിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ലാഭം നേടിയ ആവേശത്തിലാണ് കമ്പനി. 2013 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2 കോടി രൂപയാണ് സൊമാറ്റോയുടെ ലാഭം. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തില്‍ 186 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. കമ്പനിയുടെ വരുമാനം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 64% ഉയര്‍ന്ന് 2,597 കോടി രൂപയിലേക്ക് എത്തിയിരുന്നു. 2023 ജൂണിലെ കണക്കനുസരിച്ച് 17.5 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.




