ചിക്കുന്‍ഗുനിയക്ക് എതിരായ ലോകത്തെ ആദ്യ വാക്സിന് ഇന്ത്യയില്‍ ലഭ്യമാകും. ചിക്കുന്‍ഗുനിയക്ക് എതിരായ വാക്സിന് വിപണിയില്‍ ലഭ്യമാക്കുന്നതിന് , ഫ്രഞ്ച് ബയോടെക് കമ്പനിയായ വാല്നെവക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ) കഴിഞ്ഞയാഴ്ച അനുമതി നല്കി. വാക്സിന് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് വാല്നെവ പ്രഖ്യാപിച്ചു.
വിഎല്‍എ1553 എന്ന് പേരുള്ള വാക്സിന് ലിക്സ്ചിക് എന്നാണ് അറിയപ്പെടുന്നത്.
കോയലിഷന്‍ ഫോര്‍ എപിഡെമിക് പ്രിപേര്ഡ്നെസ് ഇന്നൊവേഷന്‍സും ബ്രസിലിലെ ഇന്‍സ്റ്റിറ്റ്യൂട്ടോ ബൂട്ടാന്ട്ടണ്ണുമായുള്ള പാര്‍ട്ടണര്‍ഷിപ്പില്‍ വാക്സിന് ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് വാല്നെവയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ ജുവന് കാര്‍ലോസ് ജറമില്ലോ പറഞ്ഞു.
18 വയസ്സും അതിന് മുകളിലുള്ളവര്‍ക്കും ലിക്സ്ചിക് വാക്സിന് നല്കാന് യുഎസ്എഫ്ഡിഎ അനുമതി നല്‍കിയിട്ടുണ്ട്.
ഏഡീസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയ പരത്തുന്നത് എന്നാണ് യുഎസ്എഫ്ഡിഎയുടെ നിരീക്ഷണം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 5 മില്യണ്‍ ചിക്കുന്‍ഗുനിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യുഎസ്എഫ്ഡിഎ പറയുന്നു.