ഇന്ത്യയില്‍ കൂടുതല്‍ സമര്‍ത്ഥരായ നിക്ഷേപകര്‍ സ്ത്രീകളാണെന്ന് നിക്ഷേപ മാനേജ്മെന്റ് കമ്പനിയായ ഫിന്‍എഡ്ജ് നടത്തിയ പഠനത്തിലെ കണക്കുകള്‍. 2020-ന് ശേഷം സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക അവബോധത്തിലും സ്വാതന്ത്ര്യത്തിലും കാര്യമായ വര്‍ധനയുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. 2023-ല്‍, ഫിന്‍എഡ്ജിലെ പുതിയ നിക്ഷേപകരില്‍ 41% സ്ത്രീകളായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 2024 മാര്‍ച്ചില്‍ 4,351 സ്ത്രീകളായ ക്ലയന്റുകള്‍ക്കിടയിലാണ് കമ്പനി വിശദമായ പഠനം നടത്തിയത്. 23 നും 64 ഇടയില്‍ പ്രായമുള്ളവരായിരുന്നു സ്ത്രീകള്‍.
”സ്ത്രീകള്‍ കൂടുതല്‍ നിക്ഷേപം നടത്തുക മാത്രമല്ല, അവര്‍ കൂടുതല്‍ സമര്‍ത്ഥമായി നിക്ഷേപിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനത്തില്‍ നിന്ന് വ്യക്തമാണ്. തങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ ഉയര്‍ന്ന ശതമാനം അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതിലൂടെ, സ്ത്രീകള്‍ അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും ദീര്‍ഘകാല വിജയം കൈവരിക്കുന്നതിനുമായി സജീവമായ നടപടികള്‍ കൈക്കൊള്ളുന്നു,’ ഫിന്‍എഡ്ജ് സിഇഒ ഹര്‍ഷ് ഗെലോട്ട് പറഞ്ഞു.
മുന്‍ഗണനാ മേഖലകള്‍
റിട്ടയര്‍മെന്റിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമാണ് സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നത്. 44% പേര് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. 35% പേര് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഫണ്ട് നീക്കിവയ്ക്കുന്നു. 27% പേര് മക്കളുടെ വിവാഹമെന്ന ലക്ഷ്യത്തിന് മുന്‍ഗണന നല്കുന്നു.
റിട്ടയര്‍മെന്റിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമാണ് സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നത്. 44% പേര് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. 35% പേര് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഫണ്ട് നീക്കിവയ്ക്കുന്നു
ചെറുപ്രായത്തില്‍ നിക്ഷേപം
39.3% സ്ത്രീകള്‍ തങ്ങളുടെ 20-കളില്‍ നിക്ഷേപം ആരംഭിക്കുന്നു. 41% പേര് 30-കളിലാണ് നിക്ഷേപം ആരംഭിക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിക്കുന്ന ഘടകമാണിത്.
അച്ചടക്കം
71% വനിതാ നിക്ഷേപകരും അഞ്ച് വര്‍ഷത്തിലേറെ നിക്ഷേപം തുടരാന്‍ ഉറച്ച പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ദൃഢനിശ്ചയം, അച്ചടക്കമുള്ള നിക്ഷേപ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
ശരാശരി 4,483 രൂപയാണ് എസ്ഐപിയായി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) പ്രതിമാസം സ്ത്രീകള്‍ നിക്ഷേപിക്കുന്നത്. പുരുഷന്മാരുടെ ശരാശരി എസ്ഐപി തുക 3,992 രൂപയാണ്.