ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിന്‍ഡാല്‍ 2023 ല്‍ നടത്തിയത് സമ്പത്തിലെ സമാനതകളില്ലാത്ത കുതിച്ചുചാട്ടം. രാജ്യത്തെ ഏറ്റവും ധനികരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പിന്തള്ളിയാണ് 73 കാരിയായ സാവിത്രിയുടെ കുതിപ്പ്.
2023 കലണ്ടര്‍ വര്‍ഷത്തില്‍ സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 9.6 ബില്യണ്‍ ഡോളര്‍ കുതിച്ചുയര്‍ന്നു. ഇക്കാലയളവില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിക്ക് 5 ബില്യണ്‍ ഡോളറിന്റെ ആസ്തി വര്‍ധന മാത്രമാണുണ്ടായത്.
ബ്ലൂംബെര്‍ഗ് പട്ടിക പ്രകാരം മൊത്തം 92.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അംബാനി ഇന്ത്യയിലെ അതിസമ്പന്നരില്‍ തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും, സാവിത്രി ജിന്‍ഡാലിന്റെ കുതിപ്പ് ശ്രദ്ധേയമായി. 25.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രാജ്യത്തെ അഞ്ചാമത്തെ ധനിക വ്യക്തിയാണ് സാവിത്രി ജിന്‍ഡാല്‍.
ബ്ലൂംബെര്‍ഗ് പട്ടിക പ്രകാരം മൊത്തം 92.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അംബാനി ഇന്ത്യയിലെ അതിസമ്പന്നരില്‍ തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും, സാവിത്രി ജിന്‍ഡാലിന്റെ കുതിപ്പ് ശ്രദ്ധേയമായി. 25.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രാജ്യത്തെ അഞ്ചാമത്തെ ധനിക വ്യക്തിയാണ് സാവിത്രി ജിന്‍ഡാല്‍
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി, ജിന്‍ഡാല്‍ സോ, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, നിക്ഷേപ സ്ഥാപനമായ ജെഎസ്ഡബ്ല്യു ഹോള്‍ഡിംഗ്സ് തുടങ്ങിയ പ്രമുഖ ലിസ്റ്റഡ് കമ്പനികളുടെ മേല്‍നോട്ടം സാവിത്രി ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിനാണ്.
2023ല്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയവരുടെ പട്ടികയില്‍ സാവിത്രി ജിന്‍ഡാലിന് തൊട്ടുപിന്നിലുണ്ട് കരുണാമയനായ കോടീശ്വരന് എന്നു പേരെടുത്ത എച്ച്സിഎല്‍ ടെക്കിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 8 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 32.6 ബില്യണ്‍ ഡോളറിലെത്തി. എച്ച്സിഎല്‍ ടെക് ഷെയറുകള്‍ 2023 ല്‍ 45 ശതമാനം മുന്നേറിയതാണ് നാടാറിന്റെ സമ്പത്ത് ഗണ്യമായി വളര്‍ത്തിയത്.
അതേസമയം, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടം ഡിഎല്‍എഫ് ഉടമ കെ.പി. സിംഗിനെയും 2023 ല്‍ കൂടുതല്‍ സമ്പന്നനാക്കി. തന്റെ മൊത്തം സമ്പത്തിലേക്ക് 7 ബില്യണ്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ത്ത സിംഗ് ഈ വര്‍ഷം 15.4 ബില്യണ്‍ ഡോളറായി ആസ്തി ഉയര്‍ത്തി. 83 ശതമാനം മുന്നേറ്റമാണ് ഡിഎല്‍എഫ് ഓഹരികളിലുണ്ടായത്.
വ്യവസായ പ്രമുഖരായ കുമാര്‍ മംഗലം ബിര്‍ളയും ഷാപൂര്‍ മിസ്ത്രിയും 2023 ല്‍ 6.3 ബില്യണ്‍ ഡോളര്‍ വീതം സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുകേഷ് അംബാനിയുടെ സമ്പത്ത് 5.2 ബില്യണ്‍ ഡോളറാണ് ഉയര്‍ന്നത്. സണ്‍ ഫാര്‍മ മാനേജിംഗ് ഡയറക്ടര്‍ ദിലീപ് ഷാംഘ്വിയുടെ ആസ്തി 4.7 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു.
ശ്രദ്ധേയമായി, 2023 ല്‍ സമ്പത്ത് ഇടിഞ്ഞ പ്രമുഖ വ്യക്തിയായി ഗൗതം അദാനി ലിസ്റ്റില്‍ തുടരുന്നു. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ കൂപ്പുകുത്തിയ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ ഭാഗികമായ വീണ്ടെടുക്കല്‍ ഉണ്ടായിട്ടും, ഗൗതം അദാനിയുടെ ആസ്തിയില്‍ 35.4 ബില്യണ്‍ ഡോളറിന്റെ അറ്റ ഇടിവ് നേരിട്ടു. 85.1 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി.