ഏഷ്യയില്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് അരി വില ഉയര്‍ന്നു. പ്രധാന ഭക്ഷണം അരിയായ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളില്‍ ഇത് ആശങ്കയുയര്‍ത്തുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ തായ് വെള്ള അരി 57 ഡോളര്‍ ഉയര്‍ന്ന് ടണ്ണിന് 640 ഡോളര്‍ വരെ എത്തിനില്‍ക്കുന്നു. 2008 ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് അരിവില എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിയന്ത്രണങ്ങളും അരിവില ഉയരുന്നതിന് കാരണമായി.
തായ് അരിയുടെ സ്ഥിരം ഉപഭോക്താക്കളല്ലാത്ത മറ്റ് രാജ്യങ്ങളില്‍ നിന്നുകൂടി ആവശ്യക്കാരെത്തിയതും വില ഉയരാന്‍ കാരണമായി. ബ്രസീല്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തായ് അരി വാങ്ങിയത് ഡിമാന്റ് വര്‍ധിപ്പിച്ചു. ജൂലൈ അവസാനമാണ് ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയത്. അടുത്ത കൊല്ലത്തേക്കും ഇത് തുടരാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വില നിയന്ത്രിക്കാനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. എല്‍നിനോ പ്രതിഭാസവും അരിവിതരണത്തെ ബാധിക്കുന്നുണ്ട്.