റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 9 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 17,265 കോടി രൂപ അറ്റാദായം ലഭിച്ചു. ഒരു വര്‍ഷം മുമ്പ് നേടിയ 15,792 കോടി രൂപയില്‍നിന്ന് 9.3 ശതമാനം വര്‍ദ്ധനവ്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.2 ലക്ഷം കോടി രൂപയാണ്. നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ഏകീകൃത ലാഭം 10.9% വര്‍ധിച്ച് 19,641 കോടി രൂപയായി.
ആസൂത്രിതമായ അറ്റകുറ്റപ്പണികള്‍ കാരണം എണ്ണ ബിസിനസ്സ് വരുമാനം താല്‍ക്കാലികമായി ദുര്‍ബലമായിരുന്നു, എന്നാല്‍ റീട്ടെയില്‍, ടെലികോം എന്നിവയുടെ മികച്ച പ്രകടനം അത് നികത്തി.
‘റിലയന്‍സ് ഈ പാദത്തില്‍ ശക്തമായ പ്രവര്‍ത്തനവും സാമ്പത്തിക പ്രകടനവും നടത്തി. റിലയന്‍സിലെ എല്ലാ ടീമുകളുടെയും അസാധാരണമായ പരിശ്രമങ്ങള്‍ക്ക് നന്ദി,’ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.