ഐടിയുടെ നഷ്ട വര്‍ഷമായിരുന്നു 2023. യുഎസിലെ പണപ്പെരുപ്പവും പലിശ വര്‍ധനയും മാന്ദ്യ ഭീതിയും തിരിച്ചടിയായത് ഇന്ത്യന്‍ ഐടി ഭീമന്മാര്ക്കാണ്. മൂന്നാം പാദ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ വിഷമവൃത്തത്തില്‍ തന്നെയാണ് ഐടി കമ്പനികള്‍. ഡിസംബര്‍ പാദത്തില്‍ ഇന്‍ഫോസിസിന് 7.3% നഷ്ടമാണ് അറ്റ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. 2022 ഡിസംബര്‍ പാദത്തിലെ 6586 കോടി രൂപയില്‍ നിന്ന് 6106 കോടി രൂപയിലേക്ക് ഇന്‍ഫോസിസിന്റെ അറ്റ ലാഭം ഇടിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിന്റെ മൂന്നാം പാദ ലാഭം 1.96 ശതമാനം ഉയര്‍ന്ന് 11097 കോടി രൂപയിലെത്തി
അതേസമയം കമ്പനിയുടെ വരുമാനം 38318 കോടി രൂപയില്‍ നിന്ന് 38821 കോടി രൂപയിലേക്ക് വര്‍ധിച്ചു. 3.2 ബില്യണ്‍ ഡോളറിന്റെ വന്‍ ഓര്‍ഡറുകള്‍ മൂന്നാം പാദത്തില്‍ നേടിയെന്ന് കമ്പനി പറയുന്നു. ഇതില്‍ 71% പുതിയ ഓര്‍ഡറുകളാണ്.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിന്റെ മൂന്നാം പാദ ലാഭം 1.96 ശതമാനം ഉയര്‍ന്ന് 11097 കോടി രൂപയിലെത്തി. 2022 ഡിസംബര്‍ പാദത്തില്‍ 10883 കോടി രൂപയായിരുന്നു ലാഭം. 7-11 ശതമാനം ലാഭവര്ധനയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. കമ്പനിയുടെ വരുമാനം 2022 ഡിസംബര്‍ പാദത്തിലെ 58229 കോടി രൂപയില്‍ നിന്ന് 4% ഉയര്‍ന്ന് 60,583 കോടി രൂപയിലെത്തി. 27 രൂപ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.