പുഷ് പുള്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിച്ച അമൃത് ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നൂതനമായ പുഷ്-പുള്‍ സാങ്കേതികവിദ്യ ട്രെയ്നിന് കൂടുതല്‍ വേഗതയും കൃത്യതയും നല്‍കുമെന്നാണ് റെയ്ല്‍വേ അവകാശപ്പെടുന്നത്. യാത്രികര്‍ക്ക് കൂടുതല്‍ യാത്രാസുഖം നല്കുന്ന സാങ്കേതികവിദ്യയാണിതെന്നും വിദഗ്ധര്‍ പറയുന്നു.
പുഷ്-പുള്‍ സാങ്കേതികവിദ്യ കാരണം അമൃത് ഭാരത് ട്രെയിനിന് മികച്ച വേഗത ലഭിക്കും ഒപ്പം വേഗത്തില്‍ ട്രെയ്ന്‍ നിര്‍ത്താനും സാധിക്കും. എല്ലാ സീറ്റിനു സമീപവും ചാര്‍ജിംഗ് പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്. വികലാംഗര്‍ക്കായി വിശാലമായ വാതിലുകളും പ്രത്യേക റാമ്പുകളും ഉള്ള പ്രത്യേക ടോയ്ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് അമൃതഭാരത് ട്രെയ്നുകളിലും വന്ദേഭാരത് ട്രെയ്നുകളിലും ഉപയോഗിച്ചിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.