തുടര്‍ച്ചയായി 32 ാം വര്‍ഷവും കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതം നല്കി പൊതുമേഖലാ ഊര്‍ജോല്‍പ്പാദന കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് (എന്‍ടിപിസി). 2024-25 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി ഊര്‍ജ്ജ മന്ത്രാലയത്തിന് 3,248 കോടി രൂപ എന്‍ടിപിസി കൈമാറി.
2024 നവംബറില്‍ ആദ്യ ഇടക്കാല ലാഭവിഹിതമായും 2025 ഫെബ്രുവരിയില്‍ രണ്ടാം ഇടക്കാല ലാഭവിഹിതമായും 2,424 കോടി രൂപ വീതം എന്‍ടിപിസി സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതോടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാരിന്റെ ആകെ ലാഭവിഹിതം 8,096 കോടി രൂപയായി ഉയര്‍ന്നു. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 8.35 രൂപ ലാഭവിഹിതം ലഭിച്ചു.
ഏകദേശം 84,000 മെഗാവാട്ട് സ്ഥാപിത വൈദ്യുതി ഉല്‍പ്പാദന ശേഷിയുള്ള എന്‍ടിപിസി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ ലാഭം 23,953.15 കോടി രൂപയായി ഉയര്‍ന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 21,332.45 കോടി രൂപയായിരുന്നു അറ്റ ലാഭം. സമാന കാലയളവില്‍ വരുമാനം 1,81,165.86 കോടി രൂപയില്‍ നിന്ന് 1,90,862.45 കോടി രൂപയിലേക്കും ഉയര്‍ന്നു.
ഓഹരി വില
2025 സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച എന്‍ടിപിസി ഓഹരിവില 337.90 രൂപയിലാണ് ക്ലോസ് ചെയ്തത്. 350 എന്ന ലെവല്‍ മറികടക്കാന്‍ മാസങ്ങളായി ശ്രമിച്ച് പരാജയപ്പെടുകയാണ് ഓഹരി. 2024 സെപ്റ്റംബര്‍ 30 ലെ 448.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നില. 2025 ഫെബ്രുവരി 17 ലെ 292.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നില.
രണ്ട് വര്‍ഷത്തിനുള്ളില്‍ 40.67 ശതമാനവും, 3 വര്‍ഷത്തിനുള്ളില്‍ 113.12 ശതമാനവും, 5 വര്‍ഷത്തിനുള്ളില്‍ 298.94 ശതമാനവും, 10 വര്‍ഷത്തിനുള്ളില്‍ 232.64 ശതമാനവും ഓഹരിയുടെ വില ഉയര്‍ന്നു.