റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍പേഴ്സണ്‍ മുകേഷ് അംബാനിക്ക് വാണ്ടും വധഭീഷണി. 200 കോടി രൂപ ആവശ്യപ്പെട്ട് ഒക്ടോബര്‍ 27 ന് രണ്ട് ഇമെയിലുകള്‍ അയച്ച അതേ ആള് തന്നെയാണ് മൂന്നാമത്തെ ഭീഷണി സന്ദേശവും അയച്ചിരിക്കുന്നത്. അംബാനി തന്റെ രണ്ട് ഇമെയിലുകളോട് പ്രതികരിക്കാത്തതിനാല്‍ മോചനദ്രവ്യം 400 കോടി രൂപയായി ഉയര്‍ത്തുകയാണെന്ന് അയച്ചയാള്‍ പറഞ്ഞു.
‘നിങ്ങളുടെ സുരക്ഷ എത്ര മികച്ചതാണെങ്കിലും, ഞങ്ങളുടെ ഒരു സ്നൈപ്പറിന് നിങ്ങളെ കൊല്ലാന്‍ കഴിയും. ഇത്തവണ തുക 400 കോടിയാണ്, പോലീസിന് എന്നെ ട്രാക്ക് ചെയ്യാനും അറസ്റ്റ് ചെയ്യാനും കഴിയില്ല,’ അംബാനിയുടെ ഔദ്യോഗിക ഐഡിയിലേക്ക് അയച്ച ഇമെയിലില്‍ ഇങ്ങനെ പറയുന്നു.
ഭീഷണിയുടെ കണക്കിലെടുത്ത് മുംബൈ പോലീസ് തിങ്കളാഴ്ച അംബാനിയുടെ സൗത്ത് മുംബൈയിലെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഷദാബ് ഖാന് എന്ന് പരിചയപ്പെടുത്തിയയാളില്‍ നിന്ന് ആദ്യ ഭീഷണി സന്ദേശം അംബാനിക്ക് ലഭിച്ചിരുന്നത്. അംബാനിയോട് 100 കോടി രൂപ ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടന്‍ തന്നെ ആന്റിലിയയിലെ സുരക്ഷാ ചുമതലയുള്ള ദേവേന്ദ്ര മുന്‍ഷിറാം പോലീസില്‍ പരാതി നല്കി.
പ്രതികരണമൊന്നുമുണ്ടാവാത്തതിനാല്‍ അടുത്തദിവസം ഇരട്ടി തുക ആവശ്യപ്പെട്ട് മറ്റൊരു ഇമെയില്‍ അയച്ചു. പ്രതി ബെല്‍ജിയത്തില്‍ നിന്നുള്ള ഇമെയില്‍ സേവന ദാതാവിനെയാണ് ഉപയോഗിച്ചതെന്നും ഐപി അഡ്രസിലൂടെ ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.