ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം തിരികെ പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി വ്യാഴാഴ്ച 2.8 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 101.8 ബില്യണ്‍ ഡോളറിലെത്തി. 2022 ജൂണിനു ശേഷം ആദ്യമായാണ് 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് അദ്ദേഹം മടങ്ങിയെത്തുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ 2.6% ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തതാണ് അംബാനിക്ക് നേട്ടമായത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം ലോകത്തെ ധനികന്മാരില് 12 ാം സ്ഥാനത്തേക്കും അംബാനി മുന്നേറി. ആഴ്ചയുടെ തുടക്കത്തില്‍ മുന്നിലെത്തിയ ഗൗതം അദാനി 96.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആഗോള ധനികരുടെ പട്ടികയില്‍ 14 ാം സ്ഥാനത്താണ്.
ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം ലോകത്തെ ധനികന്മാരില് 12 ാം സ്ഥാനത്തേക്കും അംബാനി മുന്നേറി. ആഴ്ചയുടെ തുടക്കത്തില്‍ മുന്നിലെത്തിയ ഗൗതം അദാനി 96.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആഗോള ധനികരുടെ പട്ടികയില്‍ 14 ാം സ്ഥാനത്താണ്.
ഊര്‍ജം, ടെലികമ്മ്യൂണിക്കേഷന്‍, റീട്ടെയില്‍ മേഖലകളില്‍ ബിസിനസ് ചെയ്യുന്ന റിലയന്‍സിന്റെ 42% ഓഹരികള്‍ ചെയര്‍മാനായ അംബാനിയുടെ ഉടമസ്ഥതയിലാണ്. വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി റിലയന്‍സിനെ കെട്ടിപ്പടുക്കാന്‍ 66 കാരനായ അംബാനി മുഖ്യ പങ്ക വഹിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പുറമെ സാങ്കേതികവിദ്യയിലേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്കും ബിസിനസ് വൈവിധ്യവല്‍ക്കരിച്ച് വരികയാണ് കമ്പനി. സാമ്പകത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റിംഗും അംബാനിയുടെ സമ്പത്തിന്റെ ഉറവിടങ്ങള്‍ കൂടുതല്‍ വിശാലമാക്കാന്‍ സഹായിച്ചു.




