ഒരു ചായയ്ക്ക് പരമാവധി എത്ര രൂപ ഉണ്ടായിരിക്കും? ഗോവ ബിജെപി വക്താവ് സിദ്ധാര്‍ത്ഥ് കുണ്കലീന്കര് ഒരു ചായ കുടിയ്ക്കാന്‍ ചെലവാക്കിയത് 265 രൂപ. ഇത്രയും വലിയ തുക ഒരു ചായക്ക് വാങ്ങുന്നത് എവിടെയാണെന്നല്ലേ? ഗോവയിലെ ദാബോലിം എയര്‍പോര്‍ട്ടില്‍ വെച്ചാണ്.
ചായ കുടിച്ചതിന് ശേഷം അതിന്റെ റസീപ്റ്റ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വിഷയം ട്വീറ്റ് ചെയ്തതിന് ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്യുകയും ചെയ്തു. വിഷയത്തിലേക്ക് ഒന്നെത്തിനോക്കാന്‍ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എയര്‍പോര്‍ട്ടുകളിലെ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും അമിതവിലയെക്കുറിച്ച് പരാതി ഉയരുന്നത് ഇതാദ്യമായല്ല.
ചണ്ഡീഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്ടെന്റ് ക്രിയേറ്റര്‍ സിംഗപ്പൂരിലേക്ക് പോകുന്ന വഴി എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു പ്ലേറ്റ് മാഗി കഴിച്ചു. അതിന്റെ വില 192 രൂപയായിരുന്നു. അവരും ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.