അടുത്ത മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികളാണ് ബജറ്റില്‍ ആസൂത്രണം ചെയ്യുന്നത് എന്ന് മന്ത്രി. വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ടൂറിസം മേഖലയിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പരിപാടികള്‍, കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട
വികസന പ്രവര്‍ത്തനങ്ങള്‍, കൊച്ചിയിലും പാലക്കാടും കണ്ണൂരും സ്ഥലമേറ്റെടുത്തിട്ടുള്ള വ്യവസായ ഇടനാഴികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഐ.ടി -ഐ.ടി അധിഷ്ടിത മേഖല (1115) യുടെ വികസനം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കും.
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആരംഭിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ ചേര്‍ന്ന് പഠിക്കാവുന്ന നിയമ പരിഷ്കാരങ്ങള്‍ വരുത്തും.
ആരോഗ്യ രംഗത്ത് വിദേശത്തുനിന്നുള്പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൌകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ വികസിപ്പിക്കും. കാര്‍ഷിക മേഖലയിലെ തുണ്ട് ഭൂമികള്‍ ഒരുമിച്ച് ചേര്‍ത്ത് ലാഭകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന വിളകളും പദ്ധതികളും പ്രോത്സാഹിപ്പിക്കും. ഇതിന് നിയമപരവും നയപരവുമായ പിന്തുണ ഉറപ്പുവരുത്തും.




