40,000 കോടി രൂപ മുതല്‍മുടക്കില്‍ ഒരു സംയോജിത ഇവി (ഇലക്ട്രിക്ക് വെഹിക്കിള്‍) നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ ഒഡീഷ സര്‍ക്കാരുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടു. ഓട്ടോമൊബൈല്‍ മേഖലയിലേക്ക് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ശക്തമായ കടന്നുവരവാകും ഈ പദ്ധതിയെന്നാണ് വിലയിരുത്തല്‍. 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സ്റ്റീല്‍, ഊര്‍ജം, സിമന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പെയിന്റ്, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ്.
ഇലക്ട്രിക് വാഹനങ്ങള്‍, ഇവി ബാറ്ററി നിര്‍മ്മാണം എന്നിവയ്ക്കായി ഒഡീഷ സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കട്ടക്കിലും പാരാദീപിലുമാവും പ്ലാന്റ് സ്ഥാപിക്കുക.
11,000 ല്‍ അധികം തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. 50 ജിഡബ്ല്യുഎച്ച് ഇവി ബാറ്ററി പ്ലാന്റ്, ഇലക്ട്രിക് വാഹനങ്ങള്‍, ലിഥിയം റിഫൈനറി, കോപ്പര്‍ സ്മെല്‍റ്റര്‍, അനുബന്ധ ഘടക നിര്‍മാണ യൂണിറ്റുകള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
11,000 ല്‍ അധികം തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. കട്ടക്കിലും പാരാദീപിലുമാവും പ്ലാന്റ് സ്ഥാപിക്കുക
ഒഡീഷയിലെ ജനങ്ങള്‍ക്ക് ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, പുതിയ മേഖലകള്‍ നല്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രസ്താവനയില്‍ പറഞ്ഞു.
‘ഈ പദ്ധതി ഞങ്ങളുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ്, ഇത് സംസ്ഥാനത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഉള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,’ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.