റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോയുടെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 12.2 ശതമാനം ഉയര്‍ന്ന് 5,208 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 4,638 കോടി രൂപയായിരുന്നത്തില് നിന്നാണ് 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 5,058 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ജിയോയുടെ മൊത്ത വരുമാനത്തില്‍ 10% വളര്‍ച്ചയും രേഖപ്പെടുത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 22,998 കോടി രൂപയായിരുന്നതില്‍ നിന്ന് 10% ഉയര്‍ന്ന് 25,368 കോടി രൂപയായി.




