ഏറ്റവും പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം, കേരളത്തില്‍, 2022 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ, മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ 0.18% നേരിയ ഇടിവ് നേരിടുന്നുണ്ടെങ്കിലും, പുതിയ വരിക്കാരെ നേടുന്നതില്‍ ജിയോ ശക്തമായ 9.22% വളര്‍ച്ച രേഖപ്പെടുത്തി. ഒക്ടോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം (109000) പുതിയ വരിക്കാരെ നേടി.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, (2022 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വര്‍ദ്ധിച്ചു, 97.5 ലക്ഷത്തില്‍ നിന്ന് 1 കോടി 6 ലക്ഷമായി. ഭാരതിയിലും 6.59% വര്‍ധനയുണ്ടായി, 5 ലക്ഷത്തിലധികം വരിക്കാരെ ചേര്‍ത്തു.
വി ഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ വയര്‍ലെസ് ഉപഭോക്തൃ അടിത്തറയില്‍ 4.41 ശതമാനം കുറവുണ്ടായി.
വയര്‍ലൈന്‍ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം ടെ 4.97% വര്‍ദ്ധിച്ചു. 42.58% വര്‍ദ്ധനയോടെ ജിയോ വളര്‍ച്ചാ നിരക്കില്‍ മുന്നിലെത്തി, 85,000-ത്തിലധികം പുതിയ ഉപയോക്താക്കളെ ചേര്‍ത്തു, 17.76% വര്‍ധനയോടെ ഭാരതി തൊട്ടുപിന്നില്‍. ബിഎസ്എന്‍എല്ലിന്റെ വയര്‍ലൈന്‍ വിഭാഗത്തില്‍ 3.33 ശതമാനത്തിന്റെ നേരിയ ഇടിവ് രേഖപ്പെടുത്തി.
പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്വര്‍ക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. നിലവില്‍ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ 39 % ജിയോ സബ്സ്ക്രൈബര്‍മാരാണ്.