ഇന്ത്യന്‍ പൗരന്മാര്ക്ക് റഷ്യയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി റഷ്യന്‍ സര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലിരുന്നു തന്നെ റഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കാനും പണം നിക്ഷേപിക്കാനും കഴിയുമെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു.
”റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ലളിതമായ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കാനുള്ള റഷ്യന്‍ ഗവണ്മെന്റിന്റെ തീരുമാനം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. വിദൂരസ്ഥലങ്ങളിലിരുന്ന് റഷ്യന്‍ ബാങ്കുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും പണം നിക്ഷേപിക്കാനും ഇപ്പോള്‍ സാധിക്കും,” റഷ്യന്‍ എംബസി അറിയിച്ചു.
കൂടാതെ, റഷ്യയില്‍ എത്തുമ്പോള്‍, ഇന്ത്യന്‍ പൗരന്മാക്ക് തങ്ങളുടെ റഷ്യന്‍ ബാങ്കുകളില്‍ നിന്ന് വേഗത്തില്‍ ഒരു ബാങ്ക് കാര്‍ഡ് സ്വന്തമാക്കാനുള്ള ഓപ്ഷന് ഉണ്ടായിരിക്കും. ഇത് റഷ്യയിലെ സാമ്പത്തിക ഇടപാടുകള്‍ വേഗത്തില്‍ തന്നെ ആരംഭിക്കാന്‍ സഹായിക്കും. റഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറെ ഗുണം ചെയ്യും.