ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ പാസഞ്ചര്‍ ഫെറി സര്‍വീസിന് തുടക്കമായി. തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാംകേസന്തുറായിലേക്കാണ് ഫെറി സര്‍വീസ്.
നാഗപട്ടണത്തുനിന്നുള്ള ആദ്യ പാസഞ്ചര്‍ ഫെറി സര്‍വീസിന്റെ ഉല്‍ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പുതിയ തുടക്കമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ പാസഞ്ചര്‍ ഫെറി സര്‍വീസ് പുനരാരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള 111 കിലോമീറ്റര്‍ ദൂരം 3 മണിക്കൂര്‍ കൊണ്ട് ഫെറി സര്‍വീസ് പിന്നിടും. ടൂറിസം, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഫെറി സര്‍വീസ് ലക്ഷ്യമിടുന്നത്.
7,670 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. 6,500 രൂപ ബേസ് ഫെയറും 18 ശതമാനം ജിഎസ്ടിയും. ആദ്യദിവസം നാഗപട്ടണം ഷിപ്പിംഗ് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്മെന്റ് 2,800 രൂപയുടെ സ്പെഷ്യല്‍ ഫെയര്‍ പ്രമോഷണല്‍ ഓഫറായി നല്‍കിയിട്ടുണ്ട്. സാധാരണ ടിക്കറ്റിന്റെ വിലയില്‍ നിന്ന് 75 ശതമാനത്തിന്റെ ഡിസ്കൗണ്ടാണ് ആദ്യ ദിവസം യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.