രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായി ഐഐഎം കോഴിക്കോട്. ദേശീയതലത്തിലെ എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫ്രെയിംവര്‍ക്ക്) റങ്കിംഗിലാണ് ഐഐഎം കോഴിക്കോട് പുതിയ ചരിത്രം കുറിച്ചത്.
കേന്ദ്ര വിദ്യാഭ്യസ മന്ത്രാലത്തിന് കീഴിലുള്ള റാങ്കിംഗ് സംവിധാനമാണ് എന്ആര്ഐഎഫ്). ഈ വര്‍ഷത്തെ ടോപ് മാനേജ്മെന്റ് സ്കൂളുകളുടെ റാങ്കിംഗിലാണ് ഐഐഎം കോഴിക്കോട് മൂന്നാമത്ത് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഐഐഎം കോഴിക്കോടിന് സാധിച്ചു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാര് രഞ്ജന്‍ സിംഗാണ് റാങ്കിംഗ് പുറ്തതുവിട്ടത്.
ഐഐഎം അഹമ്മദാബാദാണ് പട്ടികയില്‍ ഒന്നാമത്. ഐഐഎം ബാംഗ്ലൂരാണ് രണ്ടാം റാങ്ക് നേടിയത്.
രണ്ട് റാങ്ക് മെച്ചപ്പെടുത്തി മൂന്നാമതാകാന്‍ സാധിച്ചത് വളരെയധികം അഭിമാനം നല്കുന്ന കാര്യമാണെന്നത് ഐഐഎംകെ ഡയറക്റ്റര്‍ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു. സ്ഥാപനത്തിലെ ഫാക്കല്‍റ്റി അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെയും മികവുറ്റ കാര്യനിര്വണത്തിന്റെയും മികച്ച പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെയും മുന്വിദ്യാര്ത്ഥികളുടെയുമെല്ലാം പ്രവര്‍ത്തനഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഐഐഎം അഹമ്മദാബാദാണ് പട്ടികയില്‍ ഒന്നാമത്. ഐഐഎം ബാംഗ്ലൂരാണ് രണ്ടാം റാങ്ക് നേടിയത്.




