കഴിഞ്ഞ മാസം 2 ലക്ഷം കാറുകള്‍ വിറ്റ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായി തുടരുകയാണ് മാരുതി. ദീപാവലി ഉത്സവ സീസണ് വിരസമായി കടന്നുപോകില്ലെന്ന് ഉറപ്പാക്കാന്‍ ബ്രാന്‍ഡ് ഈ മാസം അതിന്റെ മോഡല്‍ ലൈനപ്പില്‍ മികച്ച ഡിസ്കൗണ്ടുകളാണ് നല്‍കുന്നത്. വിവിധ മോഡലുകള്‍ക്ക് മാരുതി നല്കുന്ന ദീപാവലി ഡിസ്കൗണ്ടുകള്‍ പരിശോധിക്കാം.
ആള്‍ട്ടോ കെ10
മാരുതി സുസുക്കി ആള്‍ട്ടോ കെ10 വാങ്ങുമ്പോള്‍ മൊത്തം 49,000 രൂപ ലാഭിക്കാം. 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 30,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ് മാരുതി നല്കുന്നു. തിരഞ്ഞെടുത്ത ട്രിമ്മുകളില്‍ 4,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ലഭിക്കും.

മാരുതി സുസുക്കി എസ്-പ്രസ്സോ
മാരുതി സുസുക്കി എസ്-പ്രസ്സോ വാങ്ങുമ്പോള്‍ മൊത്തം 54,000 രൂപ ലാഭിക്കാം. 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 30,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ് ബ്രാന്‍ഡ് നീട്ടുന്നു.
മാരുതി സുസുക്കി വാഗണ്‍-ആര്
20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 25,000 രൂപ വരെ മുന്‍കൂര്‍ ക്യാഷ് ഡിസ്കൗണ്ടും സഹിതമാണ് വാഗണ്‍-ആര് വില്‍പ്പനയ്ക്കെത്തുന്നത്. 4,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസുമുണ്ട്. വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍, സിഎന്‍ജി വിഭാഗങ്ങളില്‍ ഇത് ലഭ്യമാണ്.

മാരുതി സുസുക്കി സെലേറിയോ
സെലേറിയോ ശ്രേണിയില്‍ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 35,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 4,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ലഭിക്കും.
മാരുതി സുസുക്കി സ്വിഫ്റ്റ്
10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഹാച്ച്ബാക്കായ മാരുതി സുസുക്കി സ്വിഫ്റ്റ്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഉള്‍പ്പെടെ 49,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

മാരുതി സുസുക്കി ഡിസയര്‍
മാരുതി സുസുക്കി ഡിസയര്‍ നിലവില്‍ 10,000 രൂപ എക്സ്ചേഞ്ച് ബോണസുമായി ലഭ്യമാണ്. ഡിസയറിന് ക്യാഷ് ആനുകൂല്യങ്ങളൊന്നും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ, ഈ എക്സ്ചേഞ്ച് ബോണസ് പെട്രോള്‍ ട്രിമ്മുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
മാരുതി സുസുക്കി ഇഗ്നിസ്
ഇഗ്നിസില്‍ 70,000 രൂപ വരെ ആനുകൂല്യങ്ങള്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. 35,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഈ ഡീലില്‍ 25,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവുമുണ്ട്. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ട്രിമ്മുകള്‍ക്ക് ബാധകമാണ്.
മാരുതി സുസുക്കി ബലേനോ
25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിന് പുറമെ 20,000 രൂപ വരെ മുന്‍കൂര്‍ ക്യാഷ് ബെനിഫിറ്റും മാരുതി സുസുക്കി ബലേനോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കോര്‍പ്പറേറ്റ് കിഴിവും ബാധകമാണ്.

മാരുതി സുസുക്കി സിയാസ്
ബ്രാന്‍ഡിന്റെ സി-സെഗ്മെന്റ് സെഡാനായ സിയാസിന് 38,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ്, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 3000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. 1.5 എല്‍എന്‍എ പെട്രോള്‍ മോട്ടോറുമായി സിയാസ് വില്‍പ്പനയ്ക്കുണ്ട്.
മാരുതി സുസുക്കി ജിംനി
ഏവരും കാത്തിരുന്ന വിലക്കുറവ് ഒടുവില്‍ നിലവില്‍ വന്നു. മൊത്തം ഒരു ലക്ഷം രൂപ കിഴിവോടെയാണ് ജിംനി ഇപ്പോള്‍ വില്‍പ്പനയ്ക്കെത്തുന്നത്. 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 50,000 രൂപയുടെ മുന്‍കൂര്‍ ക്യാഷ് ബെനിഫിറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

ഡിസ്കൗണ്ടില്ലാത്ത മാരുതി സുസുക്കി കാറുകള്‍
ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ, എക്സ്എല്‍6, എര്‍ട്ടിഗ എന്നീ കാറുകള്‍ക്ക് മാരുതി ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല. എന്നിരുന്നാലും, തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപ വരെ സ്ക്രാപ്പ് ബോണസ് കമ്പനി വാഗ്ദാനം ചെയ്യുന്നു.