സ്വര്‍ണവിലയിലെ റെക്കോഡ് കുതിപ്പ് തുടരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 52,520 ആയി ഉയര്‍ന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. 52,280 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 33 രൂപയും പവന് 264 രൂപയും വര്‍ധിച്ച് പവന് 57,296 രൂപയിലെത്തി.
അരലക്ഷം കടന്നുള്ള സ്വര്‍ണത്തിന്റെ കുതിപ്പ് ഇതെങ്ങോട്ടാണെന്നാണ് സ്വര്‍ണ വിപണിയും ഉപഭോക്താക്കളും ആശ്ചര്യപ്പെടുന്നത്. നിക്ഷേപമായി സ്വര്‍ണം കൈവശമുള്ളവര്‍ക്ക് അല്‍പ്പം ലാഭം എടുക്കാവുന്ന മികച്ച സാഹചര്യമാണിത്.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 52,520 ആയി ഉയര്‍ന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന
അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണ വിലയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. ഗാസ യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കകളും റഷ്യ-ഉക്രെയ്ന് യുദ്ധം വീണ്ടും തീവ്രമാകുന്നെന്ന ഭീതിയും ഇതിന് കാരണമായിട്ടുണ്ട്. സപോറിസിയ ആണവ പ്ലാന്റിന് നേരെ ഞായറാഴ്ച ഉണ്ടായ ഉക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയെ 2353 ഡോളറിലേക്ക് എത്തിച്ചിരുന്നു.