അത്ലറ്റിക് പ്രതിഭകള്‍ക്ക് സാമ്പത്തിക സഹായം നല്കി എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നവേഷന്‍ ഗ്രൂപ്പ്. തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ഫെഡറേഷനുമായി സഹകരിച്ച് മൂന്ന് അത്ലറ്റിക്സ് പ്രതിഭകള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
2028ലെ ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ ലക്ഷ്യമിടുന്ന ജില്ലയിലെ അശ്വതി വിഎം, ശിവപ്രിയ ഇ എസ്, ജാനിസ് ട്രീസ റെജി എന്നിവര്‍ക്കാണ് ലക്ഷം വീതം നല്‍കുക.
വിദഗ്ധ സമിതി കണ്ടെത്തിയ ഇവര്‍ക്ക് അത്താണിയിലെ എലൈറ്റ് ഫുഡ്സ് കോണ്‍ഫറന്‍സ് ഹാളില്‍ ജേഴ്സികള്‍ നല്കി. തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സെക്രട്ടറി ഹരി ദയാല്‍, ഒളിമ്പിക് അസോസിയേഷന് ജോയിന്റ് സെക്രട്ടറി സ്റ്റാലിന് റാഫേല്‍, സിഇഒയും ഡയറക്റ്ററുമായ സി ജി പ്രതിഭാസ്മിതന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എന്‍ രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
അത്ലറ്റിക്സ് പരിശീലകരായ പി വി ആന്റണിയെയും സേവ്യര്‍ പൗലോസിനെയും ചടങ്ങില്‍ അദരിച്ചു.




