രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ജിയോ സിനിമ പ്രവര്‍ത്തനം ശക്തമാക്കിയതോടെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നു. നാലാം പാദത്തില്‍ മാത്രം 2.8 ദശലക്ഷം സബ്സ്ക്രൈബര്‍മാരാണ് ഡിസ്നി ഹോട്ട്സ്റ്റാറിന് നഷ്ടമായത്. ഈ വര്‍ഷം മൊത്തം കൊഴിഞ്ഞുപോയ വരിക്കാരുടെ എണ്ണം 23.8 മില്യണ്‍ വരും.
ഡിസ്നിയുടെ സ്ട്രീമിംഗ് പ്ളാറ്റ്ഫോമായ ഡിസ്നി പ്ളസ് ഹോട്ട്സ്റ്റാറിന്റെ ഇക്കൊല്ലത്തെ വരുമാന റിപ്പോര്‍ട്ട് പ്രകാരം സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ 7% നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ 2023 സപെ്റ്റംബര്‍ വരെയാണ് ഡിസ്നിയുടെ സാമ്പത്തിക വര്‍ഷം.
പണം നല്കി പ്ലോറ്റ്ഫോം ഉപയോഗിക്കുന്ന പ്രതിവരിക്കാരനില് നിന്നുള്ള കമ്പനിയുടെ ശരാശരി മാസ വരുമാനം .59 ഡോളറില്‍ നിന്നും .70 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ട്രീമിംഗ് അവകാശം ജിയോ ജിയോ സിനിമ നേടിയതാണ് ഡിസ്നിയുടെ വരിക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായത്. എച്ച്ബിഒയുമായുള്ള ഉള്ളടക്ക കരാര്‍ പുതുക്കാനും ഡിസ്നിക്ക് സാധിച്ചില്ല. അതും ജിയോ സിനിമയ്ക്കാണ് ലഭിച്ചത്. ഡിസ്നിയുടെ ഇന്ത്യയിലെ സ്പോര്‍ട്സ് ചാനലായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രവര്‍ത്തന ലാഭവും ചുരുങ്ങിയിട്ടുണ്ട്.
സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വാള്‍ട്ട് ഡിസ്നിയുടെ പ്രവര്‍ത്തന ലാഭം 6 % ഉയര്‍ന്ന് 12.8 ബില്യണ്‍ ഡോളറിലേക്ക് എത്തി. വരുമാനം 7 % ഉയര്‍ന്ന് 88.8 ബില്യണ്‍ ഡോളറിലേക്ക് എത്തുകയും ചെയ്തു. ഡിസ്നി പ്ളസ് ഹോട്ട്സ്റ്റാര്‍ ഉള്‍പ്പെടെയുള്ള സ്ട്രീമിംഗ് ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം 12 % ഉയര്‍ന്ന് 21.9 ബില്യണ്‍ ഡോളറിലേക്ക് എത്തി. എന്നാല്‍ പ്രവര്‍ത്തന നഷ്ടം 35 % താഴ്ന്ന് 2.6 മില്യണ്‍ ഡോളറിലേക്ക് എത്തി.