മലയാളി സംരംഭകനായ മനോജ് ചാക്കോ സഹസ്ഥാപനം ചെയ്ത ഫ്ളൈ 91 വിമാനക്കമ്പനിക്ക് വിമാനസര്‍വീസുകള്‍ നടത്താന്‍ അനുമതി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കമ്പനിക്ക് എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് (എഒസി) അനുവദിച്ചു. എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ്, ഒരു ഓപ്പറേറ്റര്‍ക്ക് വാണിജ്യ വ്യോമഗതാഗത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ അംഗീകാരമാണ്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സീനിയര്‍ എക്സിക്യൂട്ടീവായിരുന്ന മനോജ് ചാക്കോ ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് സ്ഥാപിച്ച ‘ജസ്റ്റ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സംരംഭത്തിന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫ്ളൈ 91 എന്ന ബ്രാന്‍ഡില്‍ വിമാനക്കമ്പനി ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്.
സിന്ധുദുര്‍ഗ്, ജല്‍ഗാവ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ലക്ഷദ്വീപിലെ അഗത്തി എന്നിവിടങ്ങളിലേക്കാകും തുടക്കത്തിലെ സര്‍വീസുകള്‍. പാട്ടത്തിനെടുത്ത എടിആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക
മാര്‍ച്ച് രണ്ടിന് ഗോവയിലെ മോപ്പയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഫ്ളൈ 91 പറന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന ‘ഐസി’യാണ് ഫ്ളൈ 91 കോഡായി ഉപയോഗിക്കുക. ഗോവ ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവര്‍ത്തിക്കുക.
ഇന്ത്യയിലുടനീളമുള്ള ടയര്‍ 2, ടയര്‍ 3 നഗരങ്ങളെയാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. ഉഡാന്‍ പദ്ധതി പ്രകാരം എയര്‍ലൈന്‍ അതിന്റെ ആദ്യ സെറ്റ് റൂട്ടുകള്‍ ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. സിന്ധുദുര്‍ഗ്, ജല്‍ഗാവ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ലക്ഷദ്വീപിലെ അഗത്തി എന്നിവിടങ്ങളിലേക്കാകും തുടക്കത്തിലെ സര്‍വീസുകള്‍. പാട്ടത്തിനെടുത്ത എടിആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക.




