ഇന്ത്യയില്‍ മാറ്റിസ്, സിയെലോ തുടങ്ങിയ കാറുകള്‍ വിറ്റ് പ്രശസ്തമായ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ ഡേവൂ, ഊര്‍ജ്ജ ഉല്പന്നങ്ങളുടെ ഒരു ശ്രേണിയുമായി രാജ്യത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ രണ്ടാം ഇന്നിംഗ്സില്‍ ഊര്‍ജം, വൈദ്യുതി, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) മേഖലകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
ലക്ഷ്യം കൈവരിക്കുന്നതിനായി, ഗുരുഗ്രാം ആസ്ഥാനമായുള്ള കെല്‍വോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡുമായി തന്ത്രപരമായ പങ്കാളിത്തം ഡേവൂ രൂപീകരിച്ചു.
തുടക്കത്തില്‍, കെല്‍വോണ്‍ ഇലക്ട്രിക് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ബ്രാന്‍ഡഡ് പവര്‍, എനര്‍ജി ഉല്‍പ്പന്നങ്ങള്‍ ഡേവൂ വില്‍ക്കും. ഇലക്ട്രിക് ബൈക്കുകള്‍, ഇലക്ട്രിക് സ്കൂട്ടറുകള്, ഇ-സൈക്കിളുകള്‍ തുടങ്ങിയ ഇരുചക്രവാഹന വിഭാഗത്തില്‍ വളരുന്ന വിപണി മുതലാക്കാനും പദ്ധതിയുണ്ട്.
‘ഇന്ത്യന്‍ വിപണിയില്‍ ഇ-ബൈക്കുകളുടെയും ഇ-സൈക്കിളുകളുടെയും ആകര്‍ഷകമായ ഒരു നിര അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആവേശകരമായ പദ്ധതികളുണ്ട്. വിപണി ഇപ്പോഴും നവീന ഘട്ടത്തിലാണ്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു പ്രധാന വിപണി വിഹിതം കൈവരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. രാജ്യത്ത് വില്‍ക്കുന്ന 10 ഇ-ബൈക്കുകളില്‍ ഒരെണ്ണമെങ്കിലും ദേവൂവില് നിന്നുള്ളതായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡേവൂ ഇന്ത്യ ഓപ്പറേഷന്‍സിന് നേതൃത്വം നല്കുന്ന കെല്‍വോണ്‍ ഇലക്ട്രോണിക്സിന്റെ ഡയറക്ടറായ ചാന് റ്യൂ പറഞ്ഞു.