പശ്ചിമേഷ്യന് പ്രതിസന്ധിയെ തുടര്ന്ന് ആഗോളവിപണിയില് എണ്ണവില കൂടിയതിന്റെ പശ്ചാത്തലത്തില് വാണിജ്യാവശ്യങ്ങള്ക്കുള്ള പാചകവാതക സിലിണ്ടറിന് 195.50 രൂപ കൂട്ടി പൊതുമേഖല എണ്ണക്കമ്പനികള്. കൊച്ചിയില് 19 കിലോഗ്രാം ഭാരമുള്ള എല്പിജി സിലിണ്ടറിന് ഉപ്പോള് 2092 രൂപയാണ് വില. കോഴിക്കോട് ഇത് 2214.5 ഉം, തിരുവനന്തപുരത്ത് 2113 രൂപയുമാണ്. കഴിഞ്ഞമാസവും വാണിജ്യാവശ്യങ്ങള്ക്കുള്ള സിലിണ്ടറിന്റെ വില 115 രൂപ കൂട്ടിയിരുന്നു.
അതേസമയം ഗാര്ഹികാവശ്യങ്ങള്ക്കുള്ള സിലസിണ്ടറിന്റെ വില വര്ധിപ്പിച്ചിട്ടില്ലെന്നുള്ളത് ആശ്വാസകരമാണ്. ഇതിന് മുമ്പ് മാര്ച്ച് 7 നാണ് ഗാര്ഹികാവശ്യങ്ങള്ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്ധിപ്പിച്ചത്. 60 രൂപയാണ് അന്ന് വര്ധിപ്പിച്ചത്. നിലവില് ഗാര്ഹികാവശ്യത്തിനുള്ള സിലിണ്ടര് വില കൊച്ചിയില് 920 രൂപയും കോഴിക്കോട് 921.5 രൂപയും തിരുവനന്തപുരത്ത് 922 രൂപയുമാണ്.
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന് ഓയില് കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന് പെട്രോളിയം എന്നിവ എല്ലാ മാസവും ഒന്നാം തീയതി അന്താരാഷ്ട്ര വിപണിയിലെ വിലയും വിനിമയ നിരക്കും അനുസരിച്ച് എടിഎഫ്, എല്പിജി നിരക്കുകള് പുതുക്കാറുണ്ട്.
പശ്ചിമേഷ്യന് പ്രതിസന്ധിയില് ആഗോള ഇന്ധന വിതരണ ശൃംഖലയുടെ താളം തെറ്റിയതിന് പിന്നാലെ എണ്ണവില 50 ശതമാനത്തോളം വര്ധിച്ചിരുന്നു.




