സംസ്ഥാന ഐ ടി വകുപ്പ്, ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന് (ഏഷ്യ), എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ക്വിസ് ലീഗിന്റെ കൊച്ചിയിലെ പാദമത്സരങ്ങള്‍ ഡിസംബര്‍ 16 ന് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിനാണ് ക്വിസ് മത്സരങ്ങള്‍ നടക്കുന്നത്.
പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ടീമുകള്‍ക്കാണ് ക്വിസില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. ഒരു കമ്പനിയ്ക്ക് രണ്ടു പേരടങ്ങുന്ന ടീമിനെ പങ്കെടുപ്പിക്കാം. https://keralaquizleagues.com/registration/ എന്ന വെബ്സൈറ്റ് വഴിയാണ് ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
മലബാര്‍, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്നു സോണിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്നു സോണിലുമുള്ള വിജയികളെ ഉള്‍പ്പെടുത്തി ഫൈനല്‍ മത്സരങ്ങളും നടത്തും. മൂന്നു സോണുകളിലുള്ള മത്സരങ്ങളില്‍ പത്തു ലക്ഷത്തോളം രൂപയാണ് ക്യാഷ് പ്രൈസ് ആയി നല്‍കുന്നത്. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ ക്വിസ്മാന്‍ സ്നേഹജ് ശ്രീനിവാസാണ് ക്വിസ് മാസ്റ്ററായെത്തുന്നത്.