ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പറിച്ചുനടനുള്ള തീരുമാനത്തിലൂടെ നേട്ടം കൊയ്ത് ടാറ്റ ഇലക്ട്രോണിക്സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ഇലക്ട്രോണിക്സിന്റെ വരുമാനത്തിന്റെ 37 ശതമാനം അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയിലൂടെയാണ്. അതായത് 23,112 കോടി രൂപ ടാറ്റ ഇലക്ട്രോണിക്സ് അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയിലൂടെ സ്വന്തമാക്കി.
അമേരിക്ക കഴിഞ്ഞാല്‍ ഐഫോണ്‍ കയറ്റുമതിയിലൂടെ ടാറ്റ ഇലക്ട്രോണിക്സ് നേട്ടമുണ്ടാക്കുന്നത് അയര്‍ലന്‍ഡ് മുഖേനയാണ്. 23 ശതമാനം, 14,255 കോടി രൂപയാണ് അയര്‍ലന്‍ഡിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയിലൂടെ ടാറ്റ ഇലക്ട്രോണിക്സ് നേടിയത്. അടുത്ത സ്ഥാനത്ത് തായ്വാനാണ് – 15 ശതമാനം .
ടാറ്റ ഇലക്ട്രോണിക്സിന്റെ വരുമാനത്തിലെ ആപ്പിളിന്റെ വലിയ പങ്ക് അമേരിക്കയിലേക്കുള്ള ഐഫോണ്‍ നിര്‍മ്മാണം ആപ്പിള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റിയതിന് തെളിവാണ്. ഒരുവര്‍ഷം മുമ്പ് ടാറ്റ ഇലക്ട്രോണിക്സ് തായ്വാനിലേക്കും ഇന്ത്യന്‍ വിപണിയിലേക്കും വേണ്ട ഐഫോണുകളാണ് അസംബിള്‍ ചെയ്തിരുന്നത്.
ടാറ്റ ഇലക്ട്രോണിക്സും തായ് വാനിലെ ഫോക്സ്കോണുമാണ് ഇന്ത്യയിലെ പ്രധാന ഐഫോണ്‍ നിര്‍മ്മാതാക്കള്‍. പ്രധാനമായും ടാറ്റയുടെ രണ്ട് കേന്ദ്രങ്ങളിലാണ് ഐഫോണ്‍ അസംബ്ലിംഗ് (ഘടകങ്ങള്‍ ഒമന്നുചേര്ക്കല്) നടക്കുന്നച്. ഇതില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി ഏറ്റെടുത്ത വിസ്ട്രണും ഉള്‍പ്പെടുന്നു.
ഐഫോണ്‍ അസംബ്ലിംഗ് വര്‍ധിച്ചതോടെ ടാറ്റ ഇലക്ട്രോണിക്സിന്റെ വരുമാനത്തിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. 2025 മാര്‍ച്ച് വരെയുള്ള 15 മാസങ്ങളില്‍ 75,367 കോടി രൂപയാണ് ആപ്പിളിന്റെ വരുമാനം. 2023-ലെ 14,359 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2024 ജനുവരിക്കും 2025 മാര്‍ച്ചിനും ഇടയിലുള്ള കാലയളവിലെ അറ്റ ലാഭം 36 കോടി രൂപയില്‍ നിന്നും 2339 കോടി രൂപയായി കുതിച്ചുകയറി.