ഏറ്റവും കുറഞ്ഞ തുകയിലുള്ള പ്ലാന്‍ നോക്കി മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാരാണോ നിങ്ങള്‍ അപ്പോള്‍ 249 രൂപ റീചാര്‍ജ് ആയിരിക്കുമല്ലേ നിങ്ങളുട സ്ഥിരം പ്ലാന്‍. എങ്കില്‍ നിങ്ങള്‍ക്കൊരു സങ്കടവാര്‍ത്തയുണ്ട്. പ്രതിദിനം 1GB എന്ന ഏറ്റവും കുറഞ്ഞ റീചാര്‍ജ് പ്ലാന്‍ അവസാനിപ്പിച്ചിരിക്കുകാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ. 209 രൂപ നിരക്കില്‍ 22 ദിവസത്തേക്ക്, 249 രൂപ നിരക്കില്‍ 28 ദിവസത്തേക്ക് എന്നീ ജനപ്രിയ പ്ലാനുകളാണ് ജിയോ അവസാനിപ്പിച്ചിരിക്കുന്നത്. ഇനി 299 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രതിദിനം 1.5 GB എന്നതായിരിക്കും ജിയോയുടെ അടിസ്ഥാന പ്ലാന്‍.
എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ മറ്റ് സേവന ദാതാക്കളുടെ അടിസ്ഥാന പ്ലാനുകളും 299 രൂപയിലാണ് തുടങ്ങുന്നത്. പക്ഷേ പ്രതിദിനം 1 GB എന്നി നിരക്കിലാണ് ഇവര്‍ ഡാറ്റ ലഭ്യമാക്കുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരും നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 2025 ഒക്ടോബറിനും 2026 ജനവുവരിക്കുമിടയില് നിരക്കുവര്‍ധന ഉണ്ടായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒരു വരിക്കാരനില്‍ നിന്നുള്ള വരുമാനം 220 രൂപയാകും
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ധനാനിരക്ക് കുറവായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. 15-20% വര്‍ധനയ്ക്കാണ് സാധ്യത. മാത്രമല്ല, ഇനിയങ്ങോട്ട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഒരു വരിക്കാരനില്‍ നിന്ന് സേവനദാതാക്കള്‍ക്ക് ലഭിക്കുന്ന ശരാശരി വരുമാനം 2026 ആകുന്നതോടെ 200ല്‍ നിന്ന്ന 220 ആയേക്കും.
2024-ല്‍ എയര്‍ടെല്‍, റിലയന്‍സ്, ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ 19-21 ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചില ഉപയോക്താക്കള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിലേക്ക് മാറുകയും ചെയ്തു.
നിരക്കുവര്‍ധന എപ്പോഴുണ്ടാകുമെന്ന് ജിയോ അറിയിച്ചിട്ടില്ല.