രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരന് നോയല്‍ ടാറ്റയെ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചു. നോയല്‍ ടാറ്റയെയും മറ്റ് മൂന്ന് പേരെയും ഡയറക്ടര്‍മാരാക്കി കൊണ്ടുള്ള തീരുമാനം കമ്പനിയുടെ 107-മത് വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ ഓഹരിയുടമകള്‍ അംഗീകരിച്ചു. ടാറ്റ ഗ്രൂപ്പിന്റെ 150 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റ സണ്‍സ്.
ടാറ്റയ്ക്കൊപ്പം നാല് ദശാബ്ദം
രത്തന്‍ ടാറ്റയുടെ മരണശേഷം 2024 ഒക്ടോബറില്‍ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. നാല്‍പ്പത് വര്‍ഷമായി നോയല്‍, ടാറ്റ ഗ്രൂപ്പിലുണ്ട്. രത്തന്‍ ടാറ്റയുടെ മരണശേഷം നോയലിനെ ടാറ്റ സണ്‍സിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയും അഡീഷല്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു. ടെന്റ്, ടാറ്റ ഇന്റര്‍നാഷണല്‍, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് തുടങ്ങി ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ മേധാവിയായിരുന്നു നോയല്‍.
പഠനവും കരിയറും
യുകെയിലെ സസെക്സ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദമെടുത്ത നോയല്‍ ഇന്സെഡില് നിന്നും ഇന്റെര്‍നാഷണല്‍ എക്സിക്യുട്ടീവ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവല്‍ എച്ച് ടാറ്റ സിമോണ്‍ എന്‍ ടാറ്റ എന്നിവരുടെ മകനായ നോയല്‍ അലൂ ടാറ്റയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ലിഹ, മയ, നിവൈല് എന്നിവര്‍ മക്കളാണ്.




