മത്സരാധിഷ്ഠിതമായ എന്‍ബിഎഫ്സി മേഖലയില്‍, പ്രത്യേകിച്ച് സ്വര്‍ണ്ണ വായ്പാ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്ന സമയത്താണ് കൃത്യം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവി മാത്യു മുത്തൂറ്റ് ഏറ്റെടുക്കുന്നത്. അന്ന് മാത്യുവിന് പ്രായം വെറും 26 വയസ് മാത്രം. മുത്തശ്ശനും പിതാവും ഉള്‍പ്പെടെയുള്ളവര്‍ വഴി നടത്തിയ കുടുംബ ബിസിനസിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ മാത്യുവിനുമേല് ഉത്തരവാദിത്വങ്ങള്‍ ഏറെയായിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും നേടിയ ബിസിനസ് മാനേജ്മെന്റിലെ ബിരുദാനന്തര ബിരുദം കൈമുതലാക്കി സ്ഥാപനത്തിന്റെ വിജയക്കുതിപ്പിന് ആക്കം കൂട്ടാനുള്ള സ്ട്രാറ്റജിയാണ് മാത്യു മുത്തൂറ്റ് ആവിഷ്കരിച്ചത്. സാമ്പത്തിക സേവന രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കുടുംബ ബിസിനസിന്റെ നാലാം തലമുറക്കാരനായി നേതൃത്വം ഏറ്റെടുത്ത മാത്യുവിന്റെ പ്രധാന ലക്ഷ്യം കൃത്യമായ വിപണി പഠനം, ബിസിനസിലെ ആധുനികവത്ക്കരണം എന്നിവയിലൂടെ സ്ഥാപനത്തെ അടുത്ത തലത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 200% വളര്‍ച്ചയും 400% പ്രവര്‍ത്തനലാഭവും കൈവരിച്ചത് മാത്യു മുത്തൂറ്റിന്റെ ദീര്‍ഘവീക്ഷണം നിറഞ്ഞ നേതൃത്വ മികവിന്റെ പ്രതിഫലനമാണ്.
സുസ്ഥിര വളര്‍ച്ചയുടെ 5 വര്‍ഷങ്ങള്‍
സ്വര്‍ണപ്പണയ വായ്പാ രംഗത്ത് നാളിതുവരെ പരീക്ഷിക്കാത്ത തീര്‍ത്തും വ്യത്യസ്തമായ നയങ്ങള്‍ പ്രാവര്‍ത്തികമാക്കിയായിരുന്നു മുത്തൂറ്റ് മിനി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. സാമ്പത്തികമായി താഴെത്തട്ടിലുള്ളതും ആദ്യമായി വായ്പയെടുക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ചെറിയ തുകയിലുള്ളതുമായ സ്വര്‍ണ്ണ വായ്പകള്‍ നല്കി പ്രവര്‍ത്തനം വിപുലീകരിക്കുക എന്നതായിരുന്നു മുത്തൂറ്റ് മിനിയുടെ പ്രധാന വളര്‍ച്ചാ തന്ത്രം. ഈ ബിസിനസ് സ്ട്രാറ്റജി മികച്ച രീതിയില്‍ ഫലം കണ്ടു. സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ച 200% വര്‍ധിച്ചു.
ഇക്കാലയളവില്‍ സ്ഥാപനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM)യിലും വൻ വർധനവുണ്ടായി. ഒരു വായ്പാ സ്ഥാപനത്തിന്റെ വ്യാപ്തിയുടെയും വിപണി വിഹിതത്തിന്റെയും വളര്‍ച്ചയുടെ പ്രാഥമിക സൂചകമാണ് AUM . 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,773.46 കോടി രൂപയായിരുന്നു AUM. 30.46% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2026 ജനുവരി ആയപ്പോൾ ഇത് 5500 കോടി രൂപയായി ഉയർന്നു. മുത്തൂറ്റ് മിനി കൈകാര്യം ചെയ്യുന്ന ആസ്തി 5,500 കോടി രൂപ കടന്നത് വര്‍ധിച്ചു വരുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യതയുടെ പ്രതിഫലനം കൂടിയായി.
ബാങ്കിംഗ് സൗകര്യങ്ങള്‍ പരിമിതമായ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതിലും മുത്തൂറ്റ് മിനി കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഇതിന്റെ ഭാഗമായി മുത്തൂറ്റ് മിനി ശാഖകളുടെ എണ്ണം 994നു മുകളിലായി. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം 6000 കടന്നതും ഈ കാലയളവിലാണ്. സാധാരണക്കാരന്റെ സാമ്പത്തിക പങ്കാളി എന്ന നിലയില്‍ വിപണിയില്‍ മുത്തൂറ്റ് മിനി ഒരിടം കണ്ടെത്തി. കമ്പനിയുടെ വായ്പാ പ്രൊഫൈലിലെ മാറ്റം ഈ തന്ത്രത്തിന്റെ വിജയം വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് കമ്പനി നല്കിയ വായ്പകളില്‍ 80-85% മൂന്ന് ലക്ഷത്തില്‍ താഴെയായിരുന്നെങ്കില്‍, ഇന്നത് 90 ശതമാനത്തിന് മുകളിലാണ്. ശരാശരി 60,000 രൂപ മുതല്‍ 70,000 രൂപ വരെയുള്ള ചെറിയ വായ്പകളാണ് കൂടുതലായതും നല്‍കുന്നത്.
സാമ്പത്തിക ശാക്തീകരണത്തില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി ചെറിയ വായ്പകള്‍ (Small-Ticket Loans) പ്രോത്സാഹിപ്പിച്ചു. നിലവില്‍ വായ്പാ പോര്‍ട്ട്ഫോളിയോയുടെ 95%-ല്‍ അധികവും 2.5 ലക്ഷം രൂപയില്‍ താഴെയുള്ള സ്വര്‍ണ്ണ വായ്പകളാണ്. മാത്രമല്ല, ആദ്യമായി വായ്പയെടുക്കുന്നവരുടെ പങ്ക് 18%-ല്‍ നിന്ന് 36% ആയി ഇരട്ടിച്ചു. ഈ ശ്രദ്ധേയമായ വളര്‍ച്ച, അപകടസാധ്യതകള്‍ വർധിപ്പിക്കാതെ എങ്ങനെ സുസ്ഥിരമായ ലാഭത്തിലേക്ക് സ്ഥാപനത്തെ നയിക്കാമെന്ന് തെളിയിച്ചു.നയപരമായ മാറ്റങ്ങളിലൂടെ സ്ഥാപനം വേഗത്തില്‍ വളരാന്‍ തുടങ്ങിയപ്പോള്‍ തട്ടിപ്പുകള്‍ തടയുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി അഞ്ച് തലങ്ങളിലുള്ള ഓഡിറ്റിംഗ് സംവിധാനവും ശക്തമായ ഒരു വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടുന്ന ഒരു ബഹുമുഖ റിസ്ക് മാനേജ്മെന്റ് ഫ്രെയിംവര്‍ക്ക് കമ്പനി നടപ്പിലാക്കി.
400% ലാഭവളര്‍ച്ച; പിന്നിലെ സുപ്രധാന ഘടകങ്ങള്‍
ഏതൊരു ധനകാര്യ സ്ഥാപനവും നേരിടുന്ന പ്രധാന വെല്ലുവിളി, സ്ഥാപനത്തെ സുസ്ഥിരമായ വരുമാനത്തിലേക്ക് നയിക്കുക എന്നതാണ്. 400% ലാഭവളര്‍ച്ച എന്ന സ്വപ്ന നേട്ടത്തിലേക്ക് മുത്തൂറ്റ് മിനിയെ എത്തിച്ചതിന് പിന്നില്‍ മൂന്നു സുപ്രധാന ഘടകങ്ങളാണ്.
- സ്ഥിരതയുള്ള പോര്‍ട്ട്ഫോളിയോ: ഹ്രസ്വകാല, സുരക്ഷിത സ്വര്‍ണ്ണ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ, സ്ഥിരമായ പണമൊഴുക്ക് ഉറപ്പാക്കാനും വായ്പ തിരിച്ചടയ്ക്കാതിരിക്കാനുള്ള സാധ്യത കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു.
- കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍: ശാഖകള്‍ വിപുലമാക്കിയും വര്‍ക്ക്ഫ്ളോ ഓട്ടോമേഷന്‍, സിആര്‍എം ടൂളുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപിച്ചും കമ്പനി പ്രവര്‍ത്തനച്ചെലവ് നിയന്ത്രിച്ചു. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തിയത് ചെലവ് നിയന്ത്രിക്കാന്‍ മാത്രമല്ല, മികച്ച ‘ഓപ്പറേറ്റിംഗ് ലിവറേജ്’ നേടാനും സഹായിച്ചു. അതായത്, ശാഖാ ശൃംഖലയുടെ വളര്‍ച്ച പൂര്‍ത്തിയായതോടെ, ശാഖയിൽ നിന്നും കൂടുതല്‍ ലാഭം നേടാന്‍ കമ്പനിക്ക് സാധിച്ചു. ഇത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്.
- റിസ്ക് മാനേജ്മെന്റ്: ഉയര്‍ന്ന റിസ്ക് എടുത്തല്ല കമ്പനി ലാഭം നേടിയത്. യാഥാസ്ഥിതികമായ ലോണ്‍-ടു-വാല്യൂ (LTV) മാനദണ്ഡങ്ങള്‍, ബ്രാഞ്ച് തലത്തിലുള്ള സൂക്ഷ്മ നിരീക്ഷണം, ഉപഭോക്തൃ ബോധവല്‍ക്കരണം തുടങ്ങിയ കര്‍ശനമായ റിസ്ക് മാനേജ്മെന്റ് രീതികളാണ് പിന്തു ടര്‍ന്നത്. ഇത് സ്ഥാപനത്തിന്റെ സുസ്ഥി രമായ വളര്‍ച്ചയ്ക്കും കൂടുതല്‍ ഉപഭോ ക്താക്കളെ നേടുന്നതിനും കാരണമായി.
വിശ്വസ്ത സാമ്പത്തിക പങ്കാളിത്തം

ഒരു എന്‍ബിഎഫ്സിയെ സംബന്ധിച്ചിടത്തോളം ആത്യന്തികമായ വിജയം സാമ്പത്തിക വിപണിയിലെ വിശ്വസ്ത പങ്കാളിത്തത്തിലൂടെയാണ് ഉണ്ടാകുന്നത്. മാത്യു മുത്തൂറ്റിന്റെ മാനേജ്മെന്റ് പരിഷ്കാരങ്ങളുടെ ഫലമായി സ്ഥാപനത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെട്ടത് ഈ രംഗത്തെ അംഗീകാരമാണ്. ഒരു സ്ഥാപനത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയരുന്നത്, അതിന്റെ സാമ്പത്തിക ആരോഗ്യം മികച്ചതാണെന്നും സാമ്പത്തിക ബാധ്യതകള്‍ കൃത്യസമയത്ത് നിറവേറ്റാനുള്ള കഴിവുണ്ടെന്നുമുള്ള ഒരു അംഗീകാരമാണ്. സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ദ്ധിച്ചുവരുന്ന വ്യാപ്തി, ശക്തമായ മൂലധന അടിത്തറ, സ്ഥിരതയുള്ള ആസ്തി നിലവാരം, മികച്ച ലിക്വിഡിറ്റി മാനേജ്മെന്റ് തുടങ്ങിയ ഘടകങ്ങളാണ് മുത്തൂറ്റ് മിനിയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയരുന്നതിനുള്ള ഘടകങ്ങളായത്. പ്രൊഫഷണല്‍ ഘടനയിലൂടെ അദ്ദേഹം സ്ഥാപനത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയും തട്ടിപ്പുകള്‍ തടയുക, അതോടൊപ്പം റെഗുലേറ്ററി അതോറിറ്റികളുടെ എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിച്ചു.
ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെട്ടതോടെ സ്ഥാപനത്തിന് കൂടുതല്‍ മത്സരക്ഷമമായ നിരക്കില്‍ ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞു. തന്ത്രപരമായ ഈ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് മാത്യു മുത്തൂറ്റിന്റെ ദീര്‍ഘവീക്ഷണമാണ്.
2030-ല്‍ 16,000 കോടിയുടെ ആസ്തി
2030-ഓടെ കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 16,000 കോടി രൂപയിലെത്തിക്കുക എന്നതാണ് പ്രധാന ദീര്‍ഘകാല ലക്ഷ്യം. ഈ വളര്‍ച്ചാ പാതയില്‍ മുന്നേറുന്നതിനാവശ്യമായ മൂലധനം സമാഹരിക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കാനും കമ്പനി പദ്ധതിയിടുന്നു.
പി.ഇ മത്തായി നേതൃനിരയുടെ ശക്തി

സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതിനും പരമ്പരാഗത കുടുംബ ബിസിനസ്സ് ശൈലിയില്‍ നിന്ന് ആധുനിക കോര്‍പ്പറേറ്റ് ഘടനയിലൂടെയാണ് മുത്തൂറ്റ് മിനിയുടെ യാത്ര. ഒരു പ്രൊഫഷണല്‍ മാനേജ്മെന്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ്, ധനകാര്യസേവനരംഗത്ത് വലിയ അനുഭവ സമ്പത്തുള്ള പി ഇ മത്തായി കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി എത്തുന്നത്. എന്‍ബിഎഫ്സി രംഗത്തെ വളര്‍ച്ച ഉറപ്പാക്കുന്ന ചാലകശക്തിയായിരുന്നു പി.ഇ. മത്തായിയുടെ സാന്നിധ്യം.
2019ല്‍ പി.ഇ മത്തായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ സിഇഒ പദവിയിലെത്തുമ്പോള്‍ സ്ഥാപനത്തിന്റെ റേറ്റിങ് BBB- ആയിരുന്നു. പിന്നീട് BBB, BBB+, A- എന്നിങ്ങനെ റേറ്റിംഗ് മെച്ചപ്പെടുത്തി. ഇപ്പോള്‍ ഐസിആര്‍എയുടെ A Stable റേറ്റിങ്ങുണ്ട് കമ്പനിക്ക്. മാത്യു മുത്തൂറ്റിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള മാനേജ്മെന്റ് ശൈലിയും പി.ഇ. മത്തായിയുടെ സൂക്ഷ്മമായ കാര്യനിര്‍വ്വഹണ ശേഷിയും ഒത്തുചേരുമ്പോഴാണ് മുത്തൂറ്റ് മിനിയുടെ സുസ്ഥിര വളര്‍ച്ചയുടെ തന്ത്രം പൂര്‍ണ്ണമാകുന്നത്.
”സ്വര്‍ണ വായ്പരംഗത്ത് ഇത് മാറ്റങ്ങളുടെ കാലമാണ്.എഐ , ബ്ലോക്ക്ചെയിന്‍ പോലുള്ള ഏറ്റവും നൂതനമായ ടെക്നോളജികളിലൂന്നിയ മാറ്റങ്ങൾ ഈ രംഗത്ത് വരണം. അത്തരം മാറ്റങ്ങളെ ബിസിനസിൽ സമന്വയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുത്തൂറ്റ് മിനിയുടെ ഗവേഷണ വിഭാഗം. ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ധരിക്കാനായോ ആസ്തി യായോ ആണ്.എന്നാൽ പണയം വയ്ക്കുമ്പോൾ സ്വർണത്തിന്റെ പ്രാഥ മിക ആവശ്യം നടക്കാതെ വരുന്നു. പണയ ത്തിലിരിക്കുന്ന ആഭരണം ശരീരത്തിൽ അണിയാന്‍ സാധിക്കില്ല. ആഭരണങ്ങള്‍ ഈട് നല്കി വായ്പ എടുക്കാനും അതേ സമയം അത് സ്വന്തം കൈവശം വയ്ക്കാനും കഴിയുന്ന രീതിയിലുള്ള മാറ്റമാണ് ഇവിടെ വരേണ്ടത്.
എഐ,ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇതിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയെടുക്കുക എന്നതാണ് പ്രധാനം. അത്തരമൊരു കാലം അതിവിദൂരമല്ലാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ” – മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പി.ഇ മത്തായി പറയുന്നു.
സാമൂഹിക ഉന്നമനത്തിന് സിഎസ്ആര്‍ പിന്തുണ
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് സ്ഥാപനം സിഎസ്ആര്‍ ഫണ്ട് വിനിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാവര്‍ഷവും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്കിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 25000 ൽ പരം അർഹരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ & കുട, ലൈബ്രറികിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പഠനസഹായം നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവശ്യ പഠനോപകരണങ്ങൾ നൽകുന്നതിലൂടെ, അവരുടെ അക്കാദമിക് യാത്രയെ നേരിട്ട് പിന്തുണയ്ക്കാനും വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കാനും മുത്തൂറ്റ് മിനി ശ്രമിക്കുന്നു.
ആരോഗ്യ രംഗത്ത് എം മാത്യു ഫൗണ്ടേഷൻ മുഖാന്തിരം പ്രമേഹരോഗികൾക്കായുള്ള ഗ്ലൂക്കോ മീറ്റർ കിറ്റ് വിതരണം, റോട്ടറി ക്ലബ് ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾ എന്നിവ നടപ്പിലാക്കി. രോഗികൾക്ക് ചികിത്സാ ചെലവുകൾ, ഡയാലിസിസ്, പ്രമേഹ ചികിത്സാ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിലൂടെ, ആരോഗ്യ സംരക്ഷണ രംഗത്തെ പ്രധാന വിടവുകൾ നികത്താനുള്ള ശ്രമത്തിന്റെ ഭാഗമാകുകയാണ് മുത്തൂറ്റ് മിനി.
തെരുവ് കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഗാർഡൻ കുടവിതരണം, ആവശ്യവിഭാഗങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം, സൈക്കിൾ വിതരണം എന്നിവയും നടപ്പിലാക്കി.ദീർഘകാല സഹായങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വന്തം കാലിൽ നിൽക്കാനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സെന്റ് മേരീസ് സ്നേഹാലയയുമായി സഹകരിച്ച് പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുക, റെയിൻ കോട്ട് വിതരണത്തിൻ്റെ ഭാഗമായി ട്രാഫിക് പോലീസിന് റെയിൻ കോട്ടുകൾ ലഭ്യമാക്കുക, . അഭയഭവനുമായി സഹകരിച്ച് ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് താമസം ലഭ്യമാക്കുക തുടങ്ങി അനേകം സിഎസ്ആർ പദ്ധതികൾക്ക് മുത്തൂറ്റ് മിനി നേതൃത്വം നൽകിയിട്ടുണ്ട്.
ഇതോടൊപ്പം പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനായി പരിസ്ഥിതി സൗഹൃദപരമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചണസഞ്ചി വിതരണ പദ്ധതിക്കായി ഫണ്ട് വിനിയോഗിച്ചു. സമൂഹത്തിൽ സുസ്ഥിരവും ക്രിയാത്മകവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പ്രയത്നങ്ങളുടെ ഭാഗമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് നടപ്പിലാക്കുന്ന ഓരോ സിഎസ്ആർ പദ്ധതികളും.











