ഇന്ത്യയില്‍ ചരക്കുനീക്ക ചെലവ് ജിഡിപിയുടെ 8 ശതമാനത്തോളം ആണെന്ന് പഠനം. പ്രധാനമായും ചെറുകിട കമ്പനികളാണ് ഇതിന്റെ ആഘാതം പേറുന്നതെന്നും പഠനത്തില്‍ പറയുന്നു.
2023-24 വര്‍ഷത്തില്‍ 5 കോടി രൂപ അറ്റാദായം ഉള്ള കമ്പനികള്‍ക്ക് അവരുടെ ആദായത്തിന്റെ 16 ശതമാനത്തോളം ചരക്കുനീക്കത്തിന് ചെലവായി. അതേസമയം 250 കോടിയില്‍ കൂടുതല്‍ ആദായമുള്ള കമ്പനികള്‍ക്ക് ആദായത്തിന്റെ 7.6 ശതമാനം ആണ് ചരക്കുനീക്കത്തിന് ചെലവായത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളില്‍ നിന്നും ലോജിസ്റ്റിക്സ് (ചരക്കുനീക്ക) ചിലവിലെ വളര്‍ച്ച, സേവനേതര വരുമാനത്തിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ മന്ദഗതിയിലാകുകയാണെന്ന് NCAER നടത്തിയ പഠനത്തില്‍ പറയുന്നു. 2016-ല്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് ജിഡിപിയുടെ 13% ആണെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയിലും ദക്ഷിണ കൊറിയയിലും ഇത്് 8% ആണ്.
എല്ലാവിധ ചരക്കുകളിലും വരുമാനത്തിന്റെ നിശ്ചിതശതമാനം ലോജിസ്റ്റിക്സ് ചെലവുകളാണ്. ഇത് ഏറ്റവുമധികം ഉപകരണങ്ങളുടെ നീക്കത്തിലാണ്. 21.4 ശതമാനം. ടെക്സ്റ്റൈല്‍സ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് തുടര്‍സ്ഥാനങ്ങളില്‍.