സ്റ്റോക്ക് മാർക്കറ്റ് വിപണിയിൽ നീണ്ട 15 വർഷത്തെ പരിചയ സമ്പത്ത് കൈമുതലാക്കി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് പേജാഫിൻ വെൽത്ത് മാനേജ്മെന്റ് സർവീസസ് മാനേജിങ് ഡയറക്റ്റർ അനു സോമരാജൻ. പൂജ്യത്തിൽ നിന്നും തുടങ്ങി അക്കങ്ങൾ അകൗണ്ടിലേക്ക് മാറ്റാൻ അനുവിനെ പ്രാപ്തയാക്കിയ സ്റ്റോക്ക് മാർക്കറ്റ് വിപണിയുടെ സാധ്യതകൾ അറിയാം..
പണത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയ ബാല്യം, അവിടെ നിന്നുമായിരുന്നു അനുവിന്റെ തുടക്കം. മറ്റുകുട്ടികൾ കളിചിരികളുമായി നടക്കുന്ന കാലഘട്ടത്തിൽ എങ്ങനെ മാന്യമായ രീതിയിൽ പണം സമ്പാദിക്കാമെന്ന് ചിന്തിച്ചിരുന്ന ഒരു കുട്ടിക്കാലമാണ് അനുവിനുണ്ടായിരുന്നത്. സാമ്പത്തികമായി മെച്ചപ്പെടുന്നത് ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന ധാരണയിലാണ് അനു ഇത്തരമൊരാഗ്രഹം മനസ്സിൽ സൂക്ഷിച്ചത് . ധനം സമ്പാദിക്കാനുള്ള സുരക്ഷിത മാർഗം തേടിയലഞ്ഞ അനു തന്റെ പതിനാറാം വയസിൽ സ്റ്റോക്ക് മാർക്കറ്റ് വിപണിയെപ്പറ്റി അറിഞ്ഞു.
അനുവിന് അന്ന് സ്റ്റോക്ക് മാർക്കറ്റിനെ പറ്റി അറിയില്ലായിരുന്നു. സ്കൂളിലും കോളേജിലും പഠിപ്പിച്ചിരുന്ന പല അധ്യാപകരോടും ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അനു അന്വേഷണം നിർത്തിയില്ല. പുസ്തകങ്ങളെ അനു കൂട്ട് പിടിച്ചു . സ്റ്റോക്ക് മാർക്കറ്റിനെ പറ്റിയുള്ള പുസ്തകങ്ങൾ തേടിക്കണ്ടെത്തി വായിച്ചു. ടിവിയിൽ വാർത്തകളുടെ അവസാന ഭാഗത്ത് പറയാറുള്ള സ്റ്റോക്ക് മാർക്കറ്റ് അനാലിസിസ് കൃത്യമായി കേൾക്കാൻ തുടങ്ങി. അങ്ങനെ പടിപടിയായി അനു സോമരാജൻ എന്ന പതിനാറു വയസുകാരി കുട്ടി സ്റ്റോക്ക് മാർക്കറ്റ് എന്ന മാന്ത്രിക ലോകത്തേക്ക് എത്തിച്ചേരുകയ്യായിരുന്നു.
2010 കാലഘട്ടത്തിലാണ് മോത്തിലാൽ ഒസ്വാൾ എന്ന സ്ഥാപനം ആലപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് അനു മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് . അത്യാവശ്യം നല്ല വരുമാനം കിട്ടുന്ന ഒരു ജോലി വേണ്ടെന്നു വച്ച അനു സ്റ്റോക്ക് മാർക്കറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിസാര ശമ്പളത്തിന് ജോലിക്ക് കയറി. ഈ മേഖലയെപ്പറ്റി ആധികാരികമായി പഠിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. തുടർന്ന് സ്റ്റോക്ക് മാർക്കറ്റിൽ വിവിധങ്ങളായ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്തു. ഫിക്സഡ് ഡെപോസിറ്റിനേക്കാൾ മികച്ച നിക്ഷേപം എന്ന രീതിയിലാണ് അനു ഈ മേഖലയെ കണ്ടത്.
” തുടക്കത്തിലൊക്കെ വളരെ നിസാരമായ ഒരു തുകയാണ് ഞാൻ ഈ മേഖലയിൽ നിക്ഷേപിച്ചത്. അതിൽ നിന്നും പരമാവധി നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതോടെ ആത്മവിശ്വാസം വർധിച്ചു. പതിയെ പതിയെ മറ്റുള്ളവർക്കയും ഫിനാൻഷ്യൽ സർവീസുകൾ ചെയ്തു നൽകാമെന്ന നിലയിലേക്ക് ഞാൻ വളർന്നു.പണം ഉണ്ടാക്കുക, ഉണ്ടാക്കാൻ ആഗ്രഹിക്കുക , ധനികരായിരിക്കുക എന്നതെല്ലാം ഒരിക്കലും ഒരു ക്രൈം അല്ല. ജീവിതത്തിന്റെ ഉയർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണവ. ഞാൻ അതിൽ ശ്രദ്ധയൂന്നിയാണ് മുന്നോട്ട് പോയത്” അനു സോമരാജൻ സ്റ്റോക്ക് മാർക്കറ്റ് എക്സ്പെർട്ട് എന്ന നിലയിലേക്കുള്ള തന്റെ യാത്ര വിവരിക്കുന്നു.
സംരംഭകത്വത്തിലേക്ക് ; പേജാഫിൻ യാഥാർഥ്യമാകുന്നു
സ്റ്റോക്ക് മാർക്കറ്റ് വിപണിയിൽ തന്റേതായ ഇടം കണ്ടെത്തി മുന്നേറുക എന്നതായിരുന്നു അനുവിന്റെ തീരുമാനം . സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള വഴി മാത്രമായി ഈ മേഖലയെ കാണാതെ വെൽത്ത് മാനേജ്മെന്റ് സർവീസിൽ ഒരു സംരംഭത്തെ വളർത്തിയെടുക്കാനാണ് അനു ശ്രമിച്ചത്. അതിനാൽ തന്നെ ഈ മേഖലയിൽ അനു പഠനം തുടർന്നു. സ്റ്റോക്ക് മാർക്കറ്റ് വിപണിയിൽ കാലങ്ങളായി നടത്തിയ പഠനത്തിന്റെയും സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും പിൻബലത്തിൽ എംബിഎ വിദ്യാഭ്യാസത്തിന് ശേഷം സമ്പത്ത് വർധിപ്പിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് തന്ത്രം തന്റെ ജീവിതത്തിൽ എന്ന പോലെ മറ്റുള്ളവരുടെ ജീവിതത്തിലും പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി പേജാഫിൻ വെൽത്ത് മാനേജ്മെന്റ് സർവീസസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.
ഇന്ന് ഇന്ത്യക്കകത്തും പുറത്തും ഉപഭോക്താക്കളുള്ള സ്ഥാപനമാണ് പേജാഫിൻ. ഇന്ന് ആഗോളതലത്തിൽ 500 ലേറെ മുൻനിര ഉപഭോക്താക്കളുടെ വെൽത്ത് മാനേജ്മെന്റ് സർവീസാണ് തന്റെ സ്ഥാപനത്തിലൂടെ അനു സോമരാജൻ നിർവഹിക്കുന്നത്. വെൽത്ത് ക്രിയേഷൻ, പോർട്ടഫോളിയോ മാനേജ്മെന്റ്, സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാനേജ്മെന്റ്, ട്രേഡിങ്ങ്, ട്രേഡിങ്ങ് കോഴ്സുകൾ തുടങ്ങിയവയ്ക്കുള്ള വൺ സ്റ്റോപ്പ് സൊല്യൂഷനാണ് പേജാഫിൻ വെൽത്ത് മാനേജ്മെന്റ് സർവീസസ്. ഇതിനു പുറമെ നിരവധി ജ്വല്ലറികളെ സ്വർണത്തിന്റെ വില വ്യതിയാനത്തിൽ കൃത്യമായ പോർട്ട്ഫോളിയോ സൂക്ഷിച്ചു മുന്നേറാൻ പേജാഫിൻ സഹായിക്കുന്നു.
മാജിക്കല്ല സ്റ്റോക്ക് മാർക്കറ്റ്
ദീർഘകാല നിക്ഷേപത്തിനും പ്രതിമാസം നിശ്ചിത തുക വരുമാനം കണ്ടെത്തുന്നതിനും യോജിച്ച ഒന്നാണ് സ്റ്റോക്ക് മാർക്കറ്റ്. എന്നാൽ റിസ്ക് എടുക്കാതെ വിജയം കണ്ടെത്തുക എന്നത് ശ്രമകരമാണ്. നിക്ഷേപത്തിന്റെ ഹൃദയം എന്ന് പറയുന്നത് തന്നെ റിസ്ക് എടുക്കാനുള്ള നിക്ഷേപകന്റെ കഴിവാണ്. പെട്ടന്ന് വലിയ തുക വരുമാനം ലഭിക്കുന്നതിനായുള്ള ഒരു മാജിക്കായി ഈ മേഖലയെ കാണരുത് എന്നാണ് അനു പറയുന്നത്. കൃത്യമായ ഫോക്കസ്, മൈൻഡ്സെറ്റ്, അനാലിസിസ് , ക്രിട്ടിക്കൽ തിങ്കിങ് എന്നിവയെല്ലാമുണ്ടെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് മേഖല മികച്ച നേട്ടം കൊണ്ടുവരും. ബിസിനസ് ചെയ്യുന്നതിന് സമാനമാണ് സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപവും. കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുന്നതിലൂടെ നമ്മൾ ഒരു സ്വയം ഒരു ബിസിനസ് ചെയ്യുകയാണ്. സംരംഭകത്വത്തിന്റേതായ റിസ്കുകൾ ഈ മേഖലയിൽ കാണും.
നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം
മികച്ച രീതിയിൽ ഭരണം , വികസനം എന്നിവ നടക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചാൽ മികച്ച വരുമാനം ലഭിക്കുക തന്നെ ചെയ്യും. എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം ക്ഷമ , റിസർച്ച് , ഇമോഷണൽ കൺട്രോൾ എന്നിവ വളരെ അത്യാവശ്യമാണ്. കൃത്യമായ രീതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ് , സ്വർണം തുടങ്ങിയ മേഖകളെക്കാൾ ഏറെ വരുമാനം നൽകാൻ സ്റ്റോക്ക് മാർക്കറ്റിന് സാധിക്കും.
ഭാവി പദ്ധതികൾ
അടുത്ത 3 വർഷത്തിനുള്ളിൽ 5,000-ത്തിലധികം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സേവനം നൽകാനും പേജാഫിൻ ലക്ഷ്യമിടുന്നു.
പേജാഫിൻ വെൽത്ത് മാനേജ്മെന്റ് സർവീസസിനെ ഇന്ത്യയിലും അന്തർദേശീയമായും ഒരു പ്രമുഖ നിക്ഷേപ ഉപദേശക പ്ലാറ്റ്ഫോമായി വികസിപ്പിക്കുക എന്നതാണ് അനു സോമരാജൻ മുന്നോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം. ഡാറ്റാ അധിഷ്ഠിതവും ഓട്ടോമേറ്റഡ് രീതികളിലും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി ആൽഗോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടുകൊണ്ടുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.